കെട്ടിട വാടകയിനത്തില്‍ കോടികളുടെ നഷ്ടം ; ശക്തമായ നടപടി സ്വീകരിക്കാനൊരുങ്ങി തൃക്കാക്കര നഗരസഭ

For full experience, Download our mobile application:
Get it on Google Play

കാക്കനാട് : കെട്ടിട വാടകയിനത്തില്‍ തൃക്കാക്കര നഗരസഭക്ക് കോടികളുടെ നഷ്ടമുണ്ടായതിന് പിന്നാലെ ശക്തമായ നടപടി സ്വീകരിക്കാനൊരുങ്ങി നഗരസഭ ധനകാര്യ സ്ഥിരം സമിതി. നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടിക്കൊരുങ്ങുന്നത്. നോട്ടീസ് നല്‍കി മുറികള്‍ തിരിച്ചുപിടിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ചേര്‍ന്ന സ്ഥിരം സമിതി യോഗത്തിലാണ് നഗരസഭക്ക് കീഴിലെ കടമുറികള്‍ വാടകക്കെടുത്ത നിരവധിപേര്‍ വാടക മുടക്കിയതായി ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നഗരസഭ കൗണ്‍സിലര്‍മാര്‍, മുന്‍ കൗണ്‍സിലര്‍മാര്‍, ബന്ധുക്കള്‍ തുടങ്ങിയവര്‍ അടക്കം നിരവധിപേര്‍ക്ക് വാടക കുടിശ്ശിക ഉണ്ടെന്ന് മനസ്സിലായത്.

പലരും ലക്ഷക്കണക്കിന് രൂപയാണ് അടക്കാനുള്ളത്. ചിലരുടെ പേരില്‍ ഒന്നിലധികം കടമുറികള്‍ ഉള്ളതായും ലേലത്തില്‍ പങ്കെടുത്തവരല്ല കടകള്‍ നടത്തുന്നതെന്നും വ്യക്തമായിരുന്നു. നഗരസഭയില്‍നിന്ന് ലേലത്തില്‍ പിടിച്ച മുറികള്‍ പലമടങ്ങ് തുക ഈടാക്കിയാണ് മറിച്ച്‌ നല്‍കിയിട്ടുള്ളത്. ഇവരില്‍ പലരും കൃത്യമായി വാടക നല്‍കുന്നുണ്ടെങ്കിലും മുറി ഉടമകള്‍ നഗരസഭയില്‍ അടക്കാത്ത സാഹചര്യമുണ്ടെന്നും സ്ഥിരം സമിതി അംഗങ്ങള്‍ പറഞ്ഞു. കുടിശ്ശിക വരുത്തിയിട്ടുള്ളവര്‍ക്ക് എത്രയും വേഗം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുമെന്നും അടക്കാത്തപക്ഷം ഒഴിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...