ലോറിയും കാറും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കണ്ണൂര്‍ ദേശീയ പാതയില്‍ പള്ളിക്കുളത്ത് ലോറിയും കാറും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. ചിറക്കല്‍ കാഞ്ഞിരത്തറയിലെ എടക്കാടന്‍ ശശിയുടെ മകന്‍ അഭിജിത്താണ് (25) മരിച്ചത്. സ്വകാര്യ എഫ്.എം റേഡിയോവിലെ ടെക്‌നീഷ്യനാണ് അഭിജിത്ത്. ഒപ്പമുണ്ടായിരുന്ന വിഷ്ണു നിവാസില്‍ വിപിനെ (24) ഗുരുതര പരിക്കുകളോടെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പള്ളിക്കുളം ജങ്ഷനില്‍ യോഗീശ്വര മണ്ഡപത്തിന് മുന്നില്‍ ഇന്ന് പുലര്‍ച്ചെ ഒന്നോടെയാണ് അപകടം. മഞ്ചേരിയിലേക്ക് മരം കയറ്റി പോവുകയായിരുന്ന ലോറിയും കണ്ണൂര്‍ ഭാഗത്ത് നിന്ന് വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. പൂര്‍ണമായും തകര്‍ന്ന കാറില്‍ കുടുങ്ങിയവരെ പിറകെയെത്തിയ വാഹനങ്ങളിലുള്ളവരും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. അഭിജിത് തല്‍ക്ഷണം മരിച്ചു. അപകടത്തെത്തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...