വിഷക്കായ കഴിച്ച്‌ അവശനിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയ ദമ്പതികള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കരുനാഗപ്പള്ളി: വിഷക്കായ കഴിച്ച്‌ അവശനിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയ ദമ്പതികള്‍ മരിച്ചു. കുലശേഖരപുരം, ആദിനാട് വടക്ക് കാരാളി പടീറ്റതില്‍ വീട്ടില്‍ വിജയന്‍ (65), ഭാര്യ ഗീത (55) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് ഇരുവരെയും വിഷക്കായ് ഉള്ളില്‍ചെന്ന് അവശനിലയില്‍ വീടി​​ന്റെ  കിടപ്പുമുറിയില്‍ കണ്ടെത്തിയത്.

രാവിലെയായിട്ടും മുറിക്ക്​ പുറത്തേക്ക്​ കാണാത്തതിനാല്‍ വീട്ടിലുള്ളവരും പരിസരവാസികളും ചേര്‍ന്ന് മുറി തുറന്നപ്പോഴാണ് ഇരുവരെയും വിഷക്കായ് ഉള്ളില്‍ചെന്നതിനെ തുടര്‍ന്ന്​ അവശനിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ഉടന്‍തന്നെ ഇരുവരെയും ഓച്ചിറയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിജയന്‍ മരിച്ചിരുന്നു.

ഭാര്യ ഗീതയെ ഗുരുതരമായ നിലയില്‍ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകിട്ട് ആറ് മണിയോടെ അവരും മരിച്ചു. വിജയ​ന്റെ  മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. കരുനാഗപ്പള്ളി പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരുടെയും മൃതദേഹങ്ങള്‍ വെള്ളിയാഴ്ച പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മക്കള്‍: ബിനീഷ്, ഗിരീഷ് . മരുമക്കള്‍: നീതു, ശരണ്യ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...