ലോട്ടറിയുടെ ഒരേ നമ്പരിലുള്ള രണ്ടു ടിക്കറ്റുകള്‍ വിപണിയില്‍ എത്തുന്നില്ലെന്ന് ഉറപ്പിക്കാന്‍ മുന്‍കരുതല്‍ ശ്ക്തമാക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോട്ടറിയുടെ ഒരേ നമ്പരിലുള്ള രണ്ടു ടിക്കറ്റുകള്‍ വിപണിയില്‍ എത്തുന്നില്ലെന്ന് ഉറപ്പിക്കാന്‍ ഇനി മുന്‍കരുതല്‍ ശ്ക്തമാക്കും. കാരുണ്യ ലോട്ടറിയുടെ ഒരേ നമ്പരിലുള്ള രണ്ട് ടിക്കറ്റുകള്‍ വിപണിയിലെത്തിയതു സംബന്ധിച്ച്‌ ടിക്കറ്റ് അച്ചടിച്ച കെ.ബി.പി.എസിനോട് വിശദീകരണം തേടുമെന്ന് ലോട്ടറി ഡയറക്ടര്‍ എബ്രഹാം റെന്‍ അറിയിച്ചു. അച്ചടിയില്‍ വന്ന പിഴവുമൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. അത്യപൂര്‍വമായാണ് ഇങ്ങനെ സംഭവിക്കാറുള്ളതെങ്കിലും ഇതു ഗൗരവമായി കാണും.

തികച്ചും വിശ്വസ്തവും സുതാര്യവുമായാണ് അച്ചടി മുതലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും വകുപ്പ് നിര്‍വഹിക്കുന്നത്. അച്ചടിപ്പിഴവു മൂലം ഒരേ നമ്പരില്‍ ഒന്നിലധികം ടിക്കറ്റുകള്‍ വിപണിയിലെത്തുകയും ഈ നമ്പരിന് സമ്മാനം ലഭിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ സമ്മാനാര്‍ഹര്‍ക്ക് വകുപ്പ് സമ്മാനത്തുക നല്‍കും. അച്ചടിസ്ഥാപനത്തില്‍നിന്ന് ഈ തുക ഈടാക്കാന്‍ ഇതുസംബന്ധിച്ച കരാറില്‍ വ്യവസ്ഥയുണ്ടെന്നും ലോട്ടറി ഡയറക്ടര്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോളറിന് ഡോളർ എന്ന കണക്കിൽ മറുപടി നൽകും ; യുഎസിൻ്റെ താരിഫ് പ്രഖ്യാപനത്തിനെതിരെ കാനഡ

0
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തുന്ന പുതിയ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...