വേമ്പനാട്ട് കായലില്‍ ജലനിരപ്പ് താഴ്ന്നതിനാല്‍ ജലഗതാഗത വകുപ്പിന്റെ ബോട്ട് സര്‍വീസുകളെ ബാധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : വേമ്പനാട്ട് കായലിലും ഇടത്തോടുകളിലും ജലനിരപ്പ് താഴ്ന്നതിനാല്‍ ജലഗതാഗത വകുപ്പിന്റെ ബോട്ട് സര്‍വീസുകളെ ബാധിക്കുന്നു. മുമ്പ് പോള തിങ്ങിക്കിടന്നിരുന്നതാണ് ബോട്ട് സര്‍വീസിന് തടസം സൃഷ്ടിച്ചിരുന്നതെങ്കില്‍, ഇപ്പോള്‍ ചൂട് കാരണം കായലിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞതോടൊപ്പം പോള ചീയുന്നതും തിരച്ചടിയായി. ചീഞ്ഞ പോള അടിത്തട്ടിലേക്ക് പോകാതെ ജലോപരിതലത്തില്‍ കിടക്കും. കുട്ടനാടന്‍ പ്രദേശങ്ങളില്‍ അഴുകിയ പോളയോടൊപ്പം പ്ലാസ്റ്റിക് മാലിന്യവും തിങ്ങി നിറഞ്ഞ് ബോട്ടിന്റെ പ്രൊപ്പല്ലറില്‍ കുടുങ്ങുന്നുണ്ട്. ഹൗസ് ബോട്ട് സര്‍വീസിനെയും ഇത് ബാധിക്കുന്നുണ്ട്.

വെള്ളക്കുറവ് കാരണം ബോട്ടിന്റെ വേഗത കുറച്ചാണ് ഇപ്പോള്‍ സഞ്ചാരം. ജലഗതാഗത വകുപ്പിന്റെ ബോട്ട് സര്‍വീസ് നടക്കുന്ന മുഹമ്മ, പെരുമ്പളം, തുടങ്ങിയ ഫെറികളിലും ജലപാതകളിലും ജലഗതാഗതം ദുഷ്‌കരമാണ്. പോളയ്ക്ക് പുറമേ കനത്തതോതില്‍ വളര്‍ന്ന പുല്ലുകൂട്ടങ്ങള്‍ ചീഞ്ഞതും കാരണം വെള്ളത്തിന് കടുത്തദുര്‍ഗന്ധമാണ്. ഈ വെള്ളം തുണികഴുകാന്‍ പോലും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നു. എ.സി റോഡിന്റെ നവീകരണം നടക്കുന്നതിനാല്‍ കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങളിലുള്ളവര്‍ ജലഗതാഗത വകുപ്പിന്റെ ബോട്ട് സര്‍വീസിനെയാണ് കൂടുതലായി ആശ്രയിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി : 24 ജീവനക്കാരെ രക്ഷപ്പെടുത്താൻ തിരച്ചിൽ തുടരുന്നു

0
ഭുവനേശ്വർ : ഒഡീഷ തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെ...

മംഗളൂരു ഡിവിഷൻ മാറ്റം ; റിസർവേഷൻക്വാട്ട കുറയും ; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

0
പാലക്കാട് : മംഗളൂരു റെയിൽവേസ്റ്റേഷൻ മൈസൂരു റെയിൽവേ ഡിവിഷന് കൈമാറേണ്ടിവന്നാൽ കേരളത്തിന്...

സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴക്ക് സാധ്യത ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്...

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലും ഒഡീഷ-ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലുമായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത്...

മൃതദേഹം കെട്ടിത്താഴ്ത്തിയത് നങ്കൂരത്തിൽ ; തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി

0
മലപ്പുറം: തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി. പടിഞ്ഞാറേക്കര സ്വദേശി ഫൗസിയ...