മന്നം ജയന്തി സമ്പൂര്‍ണ്ണ അവധിയാക്കാത്തതിലുള്ള അതൃപ്തി പ്രകടിപ്പിച്ച്‌ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മന്നം ജയന്തി സമ്പൂര്‍ണ്ണ അവധിയാക്കാത്തതിലുള്ള അതൃപ്തി പ്രകടിപ്പിച്ച്‌ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍. മന്നം ജയന്തി പൊതു അവധിയാക്കണമെന്ന ആവശ്യം ദീര്‍ഘകാലമായി എന്‍എസ്‌എസ് ഉന്നയിക്കുകയാണെന്നും എന്നാല്‍ ഇതിന് അനുകൂലമായ നടപടി സര്‍ക്കാര്‍ കൈകൊള്ളുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍എസ്‌എസിന് വേണ്ട പരിഗണന നല്‍കാത്തവര്‍ മന്നത്തെ നവോത്ഥാന നായകനാക്കി ഉയര്‍ത്തികാട്ടുന്നു. ഇത്തരക്കാരുടെ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയും എന്ന് കരുതുന്നതായി എന്‍എസ്‌എസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

145ാം മന്നം ജയന്തി ദിനത്തില്‍ പൊതു അവധി എന്ന വിഷയമാണ് പ്രധാനമായും എന്‍എസ്‌എസ് സര്‍ക്കാരിനെതിരെ ഉന്നയിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്നം ജയന്തി പൊതു അവധി ആയി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബാങ്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് സമ്പൂര്‍ണ്ണ അവധി നല്‍കുന്ന കാര്യത്തില്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരാണ് ശുപാര്‍ശ നല്‍കേണ്ടത്. എന്നാല്‍ നിലവില്‍ 15 പൊതു അവധികളുണ്ട്. ഇതില്‍ അധികം അവധികള്‍ നല്‍കാന്‍ പരിമിതിയുണ്ടെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാരിന്റെ ശുപാര്‍ശ വന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും എന്നാണ് എന്‍എസ്‌എസ് വ്യക്തമാക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാണാതായ കോളജ് വിദ്യാർഥിനിയുടെ മൃതദേഹം കാമുകന്റെ വീട്ടിൽ ; കണ്ടെത്തിയത് ശുചിമുറിയിൽ

0
വാരാണസി: ഉത്തർപ്രദേശിലെ വാരാണസിയിൽ കഴിഞ്ഞ കാണാതായ കോളജ് വിദ്യാർഥിനിയെ കാമുകന്റെ വാടക...

എൻഡോസ്‌കോപ്പി ഉപയോഗിച്ച് ചോദ്യപ്പേപ്പർ ചോർത്തി ; പ്രഫസറും അഞ്ച് വിദ്യാർഥികളും അറസ്റ്റിൽ

0
റായ്‌പുർ : മുദ്രവച്ച കവർ പൊട്ടിക്കാതെ ഉള്ളിലെ ചോദ്യപ്പേപ്പർ ചോർത്താൻ കാർഷിക...

മരുന്ന് കഴിക്കാൻ നിർബന്ധിച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ് ; 15 വയസ്സുകാരി മകളെയും കുത്തിക്കൊന്നു

0
ലക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഖോദ ലോക്പ്രിയ വിഹാറിലെ ഫ്ലാറ്റിൽ ഭാര്യയെയും കൗമാരക്കാരിയായ...

അടൂരിലെ പിഴ വിവാദം: പ്രളയത്തിന്റെ പേരിൽ നിയമവിരുദ്ധ വാഹനങ്ങൾക്ക് അനുമതി നൽകാനാവില്ല ; സുപ്രധാന...

0
കൊച്ചി: പ്രളയത്തിന്‍റെ പേരില്‍ നിയമവിരുദ്ധ വാഹനങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന സുപ്രധാന ഉത്തരവുമായി...