കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ; ഇഡി അന്വേഷണത്തിനെതിരെ പ്രതിരോധവുമായി എൽഡിഎഫ്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: കരുവന്നൂര്‍ കേസില്‍ ഇഡി അന്വേഷണത്തിനെതിരെ പ്രതിരോധവുമായി തൃശൂരിലെ എല്‍ഡിഎഫ്. എ സി മൊയ്തീന്‍ ഉള്‍പ്പടെയുള്ള സിപിഎം നേതാക്കള്‍ക്കെതിരെ അന്വേഷണം തുടരുന്നതിനിടെയാണ് തൃശൂരില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. അടുത്ത ദിവസം തന്നെ പി കെ ബിജുവിന് ചോദ്യം ചെയ്യല്‍ നോട്ടീസ് നല്‍കാനാണ് ഇഡിയുടെ നീക്കം. കരുവന്നൂര്‍ തട്ടിപ്പിലെ ബിനാമി ഇടപാടില്‍ ഇഡി കഴിഞ്ഞ ദിവസം എ സി മൊയ്തീനെ ചോദ്യം ചെയ്ത് വിട്ടയച്ചതിന് പിന്നാലെയാണ് തൃശൂരില്‍ സഹകാരികളുടെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്.

സഹകരണമേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സിയെ ഉപയോഗിക്കുന്നെന്നാണ് ആരോപണം. കരുവന്നൂര്‍ തട്ടിപ്പില്‍ പാര്‍ട്ടിയില്‍ അന്വേഷണം നടന്നില്ല എന്ന് കോഴിക്കോട് പറഞ്ഞ പി കെ ബിജു ഇന്ന് അത് തിരുത്തി. പാര്‍ട്ടി അന്വേഷണ ഏജന്‍സി അല്ലെന്നായിരുന്നു ഇന്നത്തെ നിലപാട്. പരാതി വന്നപ്പോള്‍ നേതാക്കളോട് അന്വേഷിക്കുകയാണ് ചെയ്തതെന്നുമായിരുന്നു വിശദീകരണം. ബിനാമി ഇടപാടില്‍ തനിക്ക് പങ്കില്ലെന്നും പി കെ ബിജു പറഞ്ഞു.

ചോദ്യം ചെയ്യലിന് ഹാജരായ എ സി മൊയ്തീന്‍ പ്രതിഷേധ സംഗമത്തിനെത്തിയെങ്കിലും ഒരുവാക്കും മിണ്ടിയില്ല. അതിനിടെ പി കെ ബിജുവിനെ ചോദ്യം ചെയ്യാന്‍ ഇഡി തീരുമാനിച്ചിട്ടുണ്ട്. കേസിലെ മുഖ്യ പ്രതി പലിശക്കാരന്‍ വെളപ്പായ സതീശന്‍ മുന്‍ എംപിയുടെയും എംഎല്‍എയുടെയും ചില പോലീസ് ഉദ്യോഗസ്ഥരുടെയും ബിനാമിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. പോലീസ് ഉദ്യോഗസ്ഥരെയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. സിപിഎം കൗണ്‍സിലര്‍മാരും എ സി മൊയ്തീനോട് ഇടുപ്പമുള്ളവരുമായ അനൂപ് ഡേവിസ് കാട, അരവിന്ദാക്ഷന്‍ എന്നിവരെയും സതീശന്‍റെ കമ്മീഷന്‍ ഏജന്‍റ് ജിജോറിനെയും ഇന്നും ഇഡി ചോദ്യം ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം ; യുവാക്കൾക്ക് യോ​ഗ നിർദേശങ്ങളുമായി നരേന്ദ്രമോദി

0
ദില്ലി: അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് പശ്ചിമ ബംഗാളിൽ ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി...

ഇറാന്‍-യുഎസ് നിര്‍ണായക ചര്‍ച്ച ഇന്ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍

0
ബേണ്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യം പൂർണമായും അവസാനിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇറാനും...

പന്തീരാങ്കാവ് ടോൾ പ്ലാസയിലൂടെ കടന്നുപോകാത്ത വാഹനങ്ങളുടെ ഫാസ്റ്റ്ടാഗിൽ നിന്ന് പണം ഈടാക്കിയതായി പരാതി

0
കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ലാസയിലൂടെ കടന്നുപോകാത്ത വാഹനങ്ങളുടെ ഫാസ്റ്റ്ടാഗിൽ നിന്ന് പണം...

അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്തു ; യൂട്യൂബർ തൊപ്പിക്കെതിരെ കേസെടുത്ത് പോലീസ്

0
കൊച്ചി: അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്ത സംഭവത്തിൽ യൂട്യൂബർ തൊപ്പിക്കെതിരെ കേസെടുത്ത്...