കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ; ജയിയിലില്‍ കഴിയുന്നവരെ മോചിപ്പിക്കണം പോസ്റ്റര്‍ പ്രചരണം

For full experience, Download our mobile application:
Get it on Google Play

തൃശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ജയിലിൽ കഴിയുന്ന ഭരണ സമിതി അംഗങ്ങളെ ജയിൽ മോചിതരാക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റർ പ്രചാരണം. ഇരിങ്ങാലക്കുടയിൽ ജനകീയ സമതിയുടെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കൊള്ള നടത്തിയ യഥാർഥ പ്രതികളെ ശിക്ഷിക്കുക, നിരപരാധികളായ ഭരണസമിതിയംഗങ്ങളെ ജയിലിൽനിന്ന് മോചിപ്പിക്കുക, നിരപരാധികളെ ബലിയാടാക്കി അവരുടെ കുടുംബങ്ങളെ തകർക്കുന്ന നടപടിയിൽനിന്ന്‌ സർക്കാർ പിന്മാറുക തുടങ്ങിയവയാണ് പോസ്റ്ററിലെ ആവശ്യങ്ങൾ. നിക്ഷേപകരുടെ ആശങ്ക പരിഹരിക്കണമെന്നും സാധാരണക്കാരുടെ നിക്ഷേപത്തിന് സർക്കാർ ഉറപ്പുനൽകണമെന്നും പോസ്റ്ററിലുണ്ട്.

കേസിൽ അറസ്റ്റിലായ ആർക്കും ഇതുവരെയും ജാമ്യം കിട്ടിയിട്ടില്ല. സിപിഎം പ്രവർത്തകരായ ഭരണസമിതി അംഗങ്ങൾക്കുവേണ്ടി പാർട്ടിയുടെ നേതൃത്വത്തിലാണ് പോസ്റ്റർ പ്രചാരണം നടത്തുന്നതെന്നാണ് കോൺഗ്രസിന്റെയും ബിജെപിയുടേയും ആരോപണം. അതിനിടെ ഇരിങ്ങാലക്കുട കരിവന്നൂർ മേഖലകളിൽ ഡിവൈഎഫ്ഐ പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്ന പല പരിപാടികളിലും വലിയ പ്രതിഷേധമാണ് നിക്ഷേപകർ ഉയർത്തുന്നത്. ക്രിസ്മസിന് ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മറ്റി ഓഫീസ് നിർമ്മാണ ഫണ്ട് ശേഖരണത്തിന് പായസ വിൽപന നടത്തുന്നുവെന്ന് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ കരുവന്നൂരിലെ നിക്ഷേപകരെ സഹായിക്കാനാണ് മേള നടത്തേണ്ടതെന്നും പണം നഷ്ടമായവർ എങ്ങിനെ പായസം കുടിച്ച് ക്രിസ്മസ് ആഘോഷിക്കുമെന്നും മറുചോദ്യം സമൂഹ മാധ്യമങ്ങളിലടക്കം ഉയർന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...