കരുവന്നൂർ സഹകരണ ബാങ്കിൽ 226 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് അന്വേഷണ റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 226 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. വായ്പ തട്ടിപ്പ് നടത്തുന്നതിനായി ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേര്‍ന്ന ഉദ്യോഗസ്ഥ സംഘം പ്രവര്‍ത്തിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്കിലെ വ്യാപാര ഇടപാടുകളിലും തട്ടിപ്പ് നടന്നിട്ടുണ്ട്. വ്യാജ രേഖകള്‍ ഉണ്ടാക്കി വായ്പ നല്‍കി തട്ടിപ്പ്, പ്രതിമാസ ചിട്ടി നടത്തിപ്പില്‍ തട്ടിപ്പ്, സഹകരണ വ്യാപാര സ്ഥാപനങ്ങളില്‍ ക്രമക്കേട് എന്നിങ്ങനെ മൂന്ന് തരത്തിലാണ് തട്ടിപ്പ് നടന്നത്.

തട്ടിപ്പില്‍ 226 കോടി രൂപ ബാങ്കിന് നഷ്ടമായി. വ്യാജ വായ്പയിലൂടെ 215 കോടി രൂപയും പ്രതിമാസ ചിട്ടി നടത്തിപ്പില്‍ 19 കോടി രൂപയും നഷ്ടമായി. സഹകരണ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ 1.8 കോടിയുടെ ക്രമക്കേടും കണ്ടെത്തിയിട്ടുണ്ട്. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് പുറത്ത് വന്നത്. തുടര്‍ന്ന് ബാങ്ക് ജീവനക്കാരും ഭരണ സമിതി അംഗങ്ങളുമടക്കം 19 പേര്‍ക്കെതിരെ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...