കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകരുടെ തുക മടക്കി നല്‍കാന്‍ ഇടപെടലുമായി കേരള ബാങ്ക്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകരുടെ തുക മടക്കി നല്‍കാന്‍ ഇടപെടലുമായി കേരള ബാങ്ക്. 160 സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച്‌ നൂറു കോടി രൂപ സമാഹരിക്കാന്‍ ആലോചിക്കുന്നതായി കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം.കെ.കണ്ണന്‍ അറിയിച്ചു. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ പണം നിക്ഷേപിച്ച ഒട്ടേറെ പേര്‍ക്ക് ഇനിയും തുക മടക്കി കിട്ടിയില്ല. ബാങ്ക് ജീവനക്കാരുടെ ക്രമക്കേട് കാരണം നിക്ഷേപങ്ങള്‍ കുടിശിഖയായി. കിട്ടാക്കടവും പെരുകി. ഉദ്യോസ്ഥരുടെ തട്ടിപ്പുകാരണം കോടിക്കണക്കിനു രൂപയുടെ നഷ്ടം സംഭവിച്ചതായാണ് സൂചന. ബാങ്കിനെ രക്ഷിക്കാന്‍ കേരള ബാങ്ക് ഇടപെടാതെ വേറെ വഴിയില്ലെന്നായിരുന്നു വിദഗ്‌ധോപദേശം.

അങ്ങനെയാണ് നൂറു കോടി രൂപയുടെ രക്ഷാപാക്കേജ് ആലോചിച്ചത്. 160 സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം മുഖേന നൂറു കോടി സമാഹരിക്കാനാണ് പദ്ധതി. കിട്ടാക്കടം തിരിച്ചുപിടിച്ച്‌ തുക സഹകരണ ബാങ്കുകള്‍ക്ക് തിരികെ കിട്ടും. അടുത്തയാഴ്ച ഔദ്യോഗിക പ്രഖ്യാപനം വരുമെന്ന് കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം.കെ.കണ്ണന്‍ അറിയിച്ചു. കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതിന് എതിരെ കോണ്‍ഗ്രസ് രംഗത്തുവന്നു. പണം നല്‍കുന്ന സഹകരണ ബാങ്കുകള്‍ക്ക് എങ്ങനെ തിരിച്ചുകിട്ടുമെന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ചോദ്യം. സഹകരണ സംഘങ്ങളില്‍ നിന്ന് സമാഹരിക്കുന്ന തുക 3 വര്‍ഷത്തിനുള്ളില്‍ തിരികെ നല്‍കും. 7 അംഗ സമിതി മേല്‍നോട്ടം വഹിക്കുമെന്നാണ് കേരളബാങ്കിന്റെ വിശദീകരണം. ഏഴര ശതമാനം പലിശയാണ് ബാങ്കുകള്‍ക്ക് നല്‍കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്രനിർമാണത്തിൽ മുഴുവൻ തീരുമാനവും നൃപേന്ദ്ര മിശ്രയുടേത് ; മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് എതിരെ...

0
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളിലും തീരുമാനമെടുത്തതു...

ബംഗ്ലദേശ് പ്രസിഡന്റ് സ്ഥാനത്തേക്ക് മിർസ ആലംഗീർ ; ബിഎൻപിയുടെ മുതിർന്ന നേതാവ്

0
ധാക്ക : ഭരണകക്ഷിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ്...

ദേശീയപാതയോരത്തെ നിർമാണ നിയന്ത്രണം ; വീടുകളുടെയും കച്ചവടസ്ഥാപനങ്ങലുടെയും വിവരശേഖരണവുമായി തദ്ദേശസ്വയംഭരണ വകുപ്പ്

0
ഹരിപ്പാട് : സംസ്ഥാനത്തെ ദേശീയപാതയോരത്തെ വീടുകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും വിവരശേഖരണം തദ്ദേശസ്വയംഭരണ വകുപ്പ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; സമഗ്ര അന്വേഷണത്തിന് സർക്കാർ ; എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിൽ...

0
തിരുവനന്തപുരം: മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ...