കരിപ്പൂരിൽ സ്വർണവേട്ട : 22 യാത്രക്കാരിൽ നിന്നായി 20 കിലോ സ്വർണം പിടിച്ചു

For full experience, Download our mobile application:
Get it on Google Play

കരിപ്പൂർ : കരിപ്പൂരില്‍ വൻ സ്വര്‍ണ വേട്ട. വിവിധ വിമാനങ്ങളിലായി എത്തിയ 22 യാത്രക്കാരില്‍ നിന്നായി ഇരുപത് കിലോ സ്വര്‍ണം പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് കൊച്ചിയില്‍ നിന്നെത്തിയ കസ്റ്റംസ് പ്രിവൻ്റിവ് യൂണിറ്റാണ് സ്വര്‍ണം പിടികൂടിയത്. രാവിലെ മുതല്‍ വൈകുന്നേരം വരെ നടത്തിയ പരിശോധനയിലാണ് 22 യാത്രക്കാര്‍ സ്വര്‍ണവുമായി പിടിയിലായത്.

വിദേശത്തുനിന്നും ഏഴ് വിമാനങ്ങളിൽ എത്തിയവരാണ് പിടിയിലായ യാത്രക്കാര്‍. കണ്ണൂർ ,കാസർക്കോട് , കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ് പിടിയിലായത്. വിവിധ വിമാനങ്ങളിലാണ് എത്തിയതെങ്കിലും ഒരു സംഘത്തിലെ കണ്ണികളാണ് പിടിയിലായ എല്ലാവരുമെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയിട്ടുള്ള സൂചന. സ്വര്‍ണം മിശ്രിത രൂപത്തിലാണ് എല്ലാവരും കൊണ്ടു വന്നിട്ടുള്ളത്. ഒരു കിലോയില്‍ താഴെ സ്വര്‍ണമാണ് ഓരോ യാത്രക്കാരനും കൊണ്ടുവന്നിട്ടുള്ളതെന്നതിനാല്‍ എല്ലാവര്‍ക്കും ജാമ്യം നല്‍കി വിട്ടയക്കുമെന്ന് കസ്റ്റംസ് അധികൃര്‍ പറഞ്ഞു.

തിരുവനന്തപുരം നയതന്ത്ര സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളിലൊരാള്‍ക്ക് ഈ സ്വര്‍ണക്കടത്തുമായി ബന്ധമുള്ളതായി കസ്റ്റംസിന് വിവരം കിട്ടിയിട്ടുണ്ട്. യാത്രക്കാര്‍ക്കു പുറമേ കാരിയർമാരെ കൂട്ടിക്കൊണ്ടു പോവാനെത്തിയവരും കസ്റ്റംസിന്‍റെ പിടിയിലായിട്ടുണ്ട്. ഇവരെത്തിയ രണ്ട് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. ഡിസേര്‍ട്ട് സ്റ്റോം എന്ന പേരിലായിരുന്നു കസ്റ്റംസിന്‍റെ പ്രത്യേക പരിശോധന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...