വിലക്കിയ കടയിൽ നിന്ന് സാധനം വാങ്ങി ; യുവാവിന് സിഐടിയു തൊഴിലാളികളുടെ ക്രൂര മർദ്ദനം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂരിൽ സിഐടിയു തൊഴിലാളികൾ യുവാവിനെ ക്രൂരമായി മർദ്ദിച്ചു. മാതമംഗലത്ത് നോക്കുകൂലി തർക്കം നിലനിൽക്കുന്ന സ്ഥലത്താണ് ആക്രമണം നടന്നത്. സിഐടിയുക്കാ‍ർ വിലക്കിയ കടയിൽ നിന്നും സാധനം വാങ്ങിയതിനായിരുന്നു മർദ്ദനമെന്ന് യുവാവ് പറയുന്നു. തലയ്ക്കും നെഞ്ചിനും സാരമായി പരിക്കേറ്റ അഫ്സലിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഫ്സലിനെ സിഐടിയു തൊഴിലാളികൾ വളഞ്ഞിട്ട് മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചു. പ്രജീഷ്, രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്ന് അഫ്സൽ പറയുന്നു. സമരം പൊളിക്കാനെത്തിയ ആളെയാണ് കൈകാര്യം ചെയ്തതെന്നാണ് സിഐടിയു യൂണിയൻ സെക്രട്ടറിയുടെ വിശദീകരണം. അഫ്സലിന്റെ മൊഴിയെടുക്കാനായി പോലീസ് പരിയാരം മെഡിക്കൽ കോളേജിലെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...

അഞ്ച് രാജ്യങ്ങളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി ; അമേരിക്കയുടെ ചാരക്കണ്ണിയിലെ പ്രധാനിയെ നാടുകടത്താൻ യുഎസ്...

0
ന്യൂജഴ്സി : അമേരിക്കയിലെ ചാരക്കണ്ണികളിൽ സുപ്രധാനിയായ ഒരാളെ നാടുകടത്താൻ നീക്കമെന്ന് റിപ്പോർട്ട്....