കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ; ഡിജിറ്റൽ കോപ്പി നല്‍കാന്‍ അനുമതി തേടി ഇഡി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികൾക്ക് കുറ്റപത്രം ഡിജിറ്റൽ കോപ്പിയായി നൽകാൻ അനുമതി തേടി എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് നൽകിയ ഹർജി പ്രത്യേക കോടതി വിധി പറയാൻ മാറ്റി. ഇരുപത്തി ആറായിരത്തിലേറെ പേജുള്ള കുറ്റപത്രത്തിന്‍റെ പേപ്പർ പകർപ്പുകൾ ഓരോ പ്രതികൾക്കും നൽകുകയെന്നത് അസാധ്യമാണ്. 12 ലക്ഷം  രൂപ കോപ്പി എടുക്കാൻ വേണ്ടിവരുമെന്നും ഈ സാഹചര്യത്തിൽ പെൻഡ്രൈവിൽ ഡിജിറ്റൽ കോപ്പി നൽകാമെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. 55 പെൻഡ്രൈവിൽ കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.

55 പ്രതികളെ ഉള്‍പ്പെടുത്തിയാണ് ഇഡിയുടെ ആദ്യഘട്ട കുറ്റപത്രം. കരുവന്നൂര്‍ ബാങ്കില്‍ വന്‍തോതില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ഇരുപത്തി ആറായിരത്തിലേറെ പേജുള്ള കുറ്റപത്രത്തിൽ പറയുന്നത്. സതീഷ് കുമാറിനെ മുഖ്യപ്രതിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. 90 കോടിയുടെ കള്ളപ്പണ ഇടപാട് കണ്ടെത്തി എന്നാണ് ഇഡി വ്യക്തമാക്കുന്നത്. കേസില്‍ ഉന്നത ബന്ധത്തിലും അന്വേഷണം തുടരുകയാണെന്നും ഇഡി അറിയിച്ചു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കേരള പോലീസില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം. കേസ് അന്വേഷണത്തിനിടെ ഇതുവരെയായി 87.75 കോടിയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...