കാസർഗോഡ് ജില്ലയെ വീണ്ടും ആശങ്കയിലേക്ക് തള്ളിവിട്ട് പുതിയ കൊവിഡ് കേസുകൾ

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് : സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ കൊവിഡ് രോഗബാധിതരായ കാസർഗോഡ്  ജില്ലയിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആശങ്ക. കൊവിഡ് ഭീതിയിൽ നിന്ന് പതിയെ കരകയറുകയായിരുന്ന ജില്ലയ്ക്ക് പുതിയ കൊവിഡ് കേസുകളാണ് ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. പുതിയ കൊവിഡ് ബാധിതരുടെ ഉറവിടം കണ്ടെത്താനാകാത്തതാണ് ജില്ലാ ഭരണകൂടത്തെയും ആരോഗ്യ വകുപ്പിനേയും പ്രതിസന്ധിയിലാക്കുന്നത്. ജില്ലയിൽ അവസാനമായി കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇവരിൽ ആർക്കും തന്നെ കൊവിഡ് ബാധിതരുമായോ വിദേശത്ത് നിന്ന് വന്നവരുമായോ സമ്പർക്കമുള്ളതായി കണ്ടെത്താനായിട്ടില്ല. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച മാധ്യമ പ്രവർത്തകനും ചെമ്മനാട് സ്വദേശിക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച് അജാനൂർ പഞ്ചായത്തിലെ മാവുങ്കാൽ സ്വദേശിക്കും സമാനമായ സാഹചര്യമാണ് ഉള്ളത്. ഉറവിടം കണ്ടെത്താനാകാത്തതിനാൽ രോഗം സ്ഥിരീകരിച്ച  പ്രദേശം മുഴുവനായി അടച്ചിടുകയാണ് പോലീസ് ചെയ്യുന്നത്.

The post കാസർഗോഡ് ജില്ലയെ വീണ്ടും ആശങ്കയിലേക്ക് തള്ളിവിട്ട് പുതിയ കൊവിഡ് കേസുകൾ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...