സംസ്ഥാനത്ത് മദ്യശാലകൾ തുറക്കാൻ 10 ഇന നിർദ്ദേശങ്ങളുമായി ബിവറേജസ് എംഡി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അടച്ചിട്ട മദ്യശാലകൾ തുറക്കാൻ ഒരുങ്ങാൻ നിര്‍ദ്ദേശവുമായി ബിവറേജസ് കോര്‍പറേഷൻ എംഡി. പത്തിന നിര്‍ദ്ദേശങ്ങളാണ് എംഡി ജീവനക്കാര്‍ക്ക് നൽകുന്നത്. സർക്കാർ നിർദ്ദേശം വരുന്ന മുറയ്ക്ക് ജീവനക്കാർ തയ്യാറായിരിക്കണം.

മദ്യശാലകൾ തുറക്കാനുള്ള തീരുമാനം സര്‍ക്കാര്‍ അറിയിച്ചാലുടൻ ഷോപ്പുകൾ തുറന്ന് വൃത്തിയാക്കണം. ജീവനക്കാരെല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും എംഡി പറയുന്നു. മെയ് മൂന്നിന് ദേശീയ ലോക്ക് ഡൗൺ അവസാനിച്ചാൽ അതിന് ശേഷം മദ്യ ശാലകൾ തുറന്നേക്കും എന്ന അഭ്യൂഹങ്ങൾക്കിടെയാണ് കൊവി‍ഡ് പ്രോട്ടോകോൾ പാലിച്ച് മദ്യശാലകൾ തുറക്കാനൊരുങ്ങണമെന്ന നിര്‍ദ്ദേശം എംഡി ജീവനക്കാര്‍ക്ക് നൽകുന്നത്.

ബിവറേജസ് കോര്‍പറേഷൻ മാനേജര്‍മാര്‍ക്കാണ് വിശദമായ മര്‍ഗ്ഗ നിര്‍ദ്ദേശങ്ങൾ അടങ്ങിയ നോട്ടീസ് നൽകിയിട്ടുള്ളത്. മദ്യശാലകൾ വൃത്തിയായി സൂക്ഷിക്കണം മാസ്കുകൾ ധരിക്കണം ഹാന്റ് സാനിറ്റൈസര്‍ നിര്‍ബന്ധമായും ഉപയോഗിക്കണം എന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് ഉള്ളത്.

അതേസമയം സംസ്ഥാനത്ത് മദ്യശാലകൾ തുറക്കുന്നത് കേന്ദ്ര നിര്‍ദ്ദേശം കൂടി പരിഗണിച്ചാകും. മാത്രമല്ല ഹോട്ട് സ്പോട്ടുകളിൽ മദ്യശാലകൾ പ്രവര്‍ത്തിക്കില്ലെന്നതടക്കം കര്‍ശന വ്യവസ്ഥകളും ഉണ്ടായേക്കും. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്ന മുറക്ക് സാധ്യമായിടത്തെല്ലാം മദ്യശാലകൾ തുറക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കമെന്നാണ് അധികൃതര്‍ നൽകുന്ന വിവരം . അതനുസരിച്ചുള്ള മുന്നൊരുക്കങ്ങളാണ് നടക്കുന്നത്.

The post സംസ്ഥാനത്ത് മദ്യശാലകൾ തുറക്കാൻ 10 ഇന നിർദ്ദേശങ്ങളുമായി ബിവറേജസ് എംഡി appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...