ബോളിവുഡ് ഇതിഹാസ താരം ഋഷി കപൂര്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ബോളിവുഡിലെ മുതിര്‍ന്ന താരവും സംവിധായകനും നിര്‍മ്മാതാവുമായ ഋഷി കപൂര്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. രണ്ട് വര്‍ഷത്തിലേറെയായി അര്‍ബുദ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ശ്വാസതടസ്സത്തെത്തുടര്‍ന്നാണ് അറുപത്തിയേഴുകാരനായ അദ്ദേഹത്തെ മുംബൈയിലെ എച്ച്‌എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

ഋഷി കപൂറിന്റെ സഹോദരനും ചലച്ചിത്ര താരവുമായ രണ്‍ധീര്‍ കപൂറാണ് മരണ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ രണ്‍ബീര്‍ കപൂറിന്റെ  പിതാവ് കൂടിയാണ് ഋഷി കപൂര്‍. 2018 മുതല്‍ അര്‍ബുദ രോഗത്തിന് ചികില്‍സ നടത്തിവരികയായിരുന്നു അദ്ദേഹം. അമേരിക്കയിൽ ഒരു വര്‍ഷത്തോളം നീണ്ട ചികില്‍സയ്ക്കു ശേഷം ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് അദ്ദേഹം ഇന്ത്യയില്‍ മടങ്ങിയെത്തിയിരുന്നത്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഫെബ്രുവരിയില്‍ അദ്ദേഹത്തെ രണ്ടു തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചിരുന്നു.

The post ബോളിവുഡ് ഇതിഹാസ താരം ഋഷി കപൂര്‍ അന്തരിച്ചു appeared first on Pathanamthitta Media.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പയിൽ നിന്ന് മണൽ വാരുമെന്ന പ്രഖ്യാപനം റാന്നിയിലടക്കമുള്ള വെള്ളപ്പൊക്ക ഭീഷണിക്ക് ശാശ്വത പരിഹാരമാണെന്ന് പഴകുളം...

0
റാന്നി: പമ്പയിൽ നിന്ന് മണൽ വാരുമെന്ന സർക്കാർ പ്രഖ്യാപനം റാന്നിയിലടക്കമുള്ള വെള്ളപ്പൊക്ക...

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി ; മൂന്നാം പതിപ്പിന് ഇന്ന് തുടക്കമാകും

0
തിരുവനന്തപുരം : കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്‌സി) നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ...

കാറ്റിന്റെ വേഗം കൂട്ടി ‘ഡോൾഫിൻ’ ; വടക്കൻ കേരളത്തിൽ തീവ്രമഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : വടക്കൻ പസിഫിക് സമുദ്രത്തിൽ രൂപംകൊണ്ട ഡോൾഫിൻ ചുഴലിക്കാറ്റ് ഇന്നും...

കുടുംബശ്രീ അംഗങ്ങൾ അടച്ച തുക ബാങ്കിൽ എത്തിയില്ല ; മീനങ്ങാടി പഞ്ചായത്തിൽ വായ്പാ തിരിച്ചടവിൽ...

0
കൽപ്പറ്റ: വയനാട്ടിലെ മീനങ്ങാടി പഞ്ചായത്തിലെ കുടുംബശ്രീ വായ്പാ തിരിച്ചടവിൽ വൻ തട്ടിപ്പ്....