കാസർഗോഡ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി. കടപ്പുറം ബാവ നഗറിലെ ഇബ്രാഹിമിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുതരമായ പരിക്കേറ്റ ഭാര്യ മറിയം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാഞ്ഞങ്ങാട് കടപ്പുറം ബാവ നഗറിലാണ് നാടിനെ നടുക്കിയ സംഭവം. ഭാര്യ മറിയത്തെ വെട്ടിപ്പരിക്കേൽപിച്ചതിന് പിന്നാലെയാണ് ഭർത്താവ് ഇബ്രാഹിം ജീവനൊടുക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ അയൽവാസികൾ ബഹളം കേട്ട് വീട്ടിലെത്തുകയായിരുന്നു. ഈ സമയം വീട്ടിനുള്ളിൽ മറിയത്തെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തി.

വെട്ടേറ്റ് തലയ്ക്കും കഴുത്തിലും ഗുരുതരമായി പരിക്കേറ്റ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച മറിയത്തെ വിദഗ്ധ ചികിത്സക്കായി മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇബ്രാഹിമിനെ കാണാത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് വീടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇബ്രാഹിമും ഭാര്യ മറിയവും തമ്മില്‍ കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് തര്‍ക്കമുണ്ടായിരുന്നുവെന്നും ഇതാണ് വധശ്രമത്തിലും ആത്മഹത്യക്കും കാരണമായതെന്നുമാണ് വിവരം. സംഭവത്തിൽ ഹോസ്ദുര്‍ഗ്ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...