കാസര്‍ഗോഡ് : കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് സമ്പര്‍ക്കം മൂലം കൊവിഡ് സ്ഥിരീകരിച്ചത് പരിശോധനക്കെത്തിയ രോഗിയുടെ സ്രവം എടുക്കുന്നതിനിടെ ഇയാള്‍ ഛര്‍ദ്ദിച്ചതിനെ തുടര്‍ന്നാണെന്ന് കണ്ടെത്തി.പരിശോധനയില്‍ ഇയാള്‍ക്കും വനിതാ ഡോക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇതര സംസ്ഥാനത്ത് നിന്നെത്തിയ വ്യക്തി കൊവിഡ് പരിശോധനക്കായി ജനറല്‍ ആശുപത്രിയിലെത്തിയത്. ഇയാളുടെ സ്രവം എടുക്കുന്നതിനിടെ ഇയാള്‍ ഛര്‍ദ്ദിച്ചു. ഇതോടെ ഡോക്ടറെ നീരീക്ഷണത്തിലാക്കി സ്രവം പരിശോധനക്കയച്ചു. ഇതേ തുടർന്ന് ഞായറാഴ്ച രാവിലെ ലഭിച്ച ഡോക്ടറുടെ പരിശോധാഫലത്തില്‍ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.
സ്രവം എടുക്കുന്നതിനിടെ രോഗി ഛര്‍ദ്ദിച്ചു ; തുടര്‍ന്ന് ഡോക്ടര്‍ക്ക് നടത്തിയ പരിശോധനയില്‍ കൊവിഡ്
RECENT NEWS
Advertisment