കാസര്‍ഗോഡ് – തിരുവനന്തപുരം ആറു വരി പാത 2025 ഓടെ സാധ്യമാക്കും : മന്ത്രി മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാസര്‍ഗോഡ് – തിരുവനന്തപുരം ആറു വരി പാത 2025 ഓടെ സാധ്യമാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ജനകീയ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും ജനങ്ങളുമായി സംവദിക്കാനും മുഖ്യമന്ത്രിയും 20 മന്ത്രിമാരും നേരിട്ട് എത്തുന്ന നവകേരള സദസ്സിന്റെ കോന്നി നിയോജക മണ്ഡലത്തിലെ വേദിയായ കെഎസ് ആര്‍ ടി സി മൈതാനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നാടിന്റെ മുഖഛായ മാറ്റുന്ന വിധത്തിലാണ് ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍. നവകേരള സദസ്സിന്റെ ലക്ഷ്യം സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുമായി പങ്ക് വയ്ക്കുകയും ജനങ്ങളുടെ ആശയങ്ങള്‍ ശേഖരിക്കുകയും സംവദിക്കുകയും ചെയ്യുക എന്നതാണ്. എന്നാല്‍ ചിലര്‍ ഈ സദസ്സിനോട് നിഷേധാത്മക സമീപനം സ്വീകരിച്ചു. കുപ്രചരണം അഴിച്ചു വിട്ടു. യാത്ര ചെയ്യുന്ന ബസിനെ കുറിച്ച് വരെ വിവാദം സൃഷ്ടിച്ചു. ആക്ഷേപിക്കുന്തോറും മുഖ്യമന്ത്രി പിണറായി വിജയന്‍ ജനമനസ്സുകളില്‍ കൂടുതല്‍ ശക്തനാകുകയാണ്.

കേന്ദ്ര സര്‍ക്കാരിന്റെ പക പോക്കല്‍ സമീപനവും സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കില്ല. സാമ്പത്തിക ഞെരുക്കം സൃഷ്ടിച്ചാണ് കേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. മത വര്‍ഗീയത വരുന്ന തലമുറയില്‍ കുത്തി വെയ്ക്കാന്‍ സ്‌കൂള്‍ സിലബസില്‍ മാറ്റം വരുത്താന്‍ ശ്രമിച്ചു. കേരളം അതിനെ ശക്തമായി എതിര്‍ത്തത് നാം കണ്ടതാണ്. കോന്നിയില്‍ എം എല്‍ എ അഡ്വ. കെ യു ജനീഷ് കുമാറിന്റെ നേതൃത്വത്തില്‍ വലിയ വികസന പ്രവര്‍ത്തനങ്ങള്‍ ആണ് നടക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളും ഉള്‍കൊള്ളുന്ന നാടാണ് കോന്നി. അത്‌കൊണ്ട് തന്നെ നാടിന്റെ വികസനം അടിസ്ഥാന വര്‍ഗത്തിന്റെ വികസനം ആണ്. നടക്കില്ലെന്ന് പലരും കരുതിയിരുന്ന പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേ രണ്ട് റീച്ചുകളിലായി പൂര്‍ത്തിയാക്കി.

നിരവധി റോഡുകള്‍ കോന്നി മണ്ഡലത്തില്‍ പൂര്‍ത്തിയായി. കഴിഞ്ഞ ശബരിമല മണ്ഡല കാലത്ത് റോഡ് പരിപാലനം നടത്തി. തീര്‍ഥാടന ടൂറിസം ലക്ഷ്യമിട്ട് വലിയ പദ്ധതികള്‍ നടപ്പിലാക്കും. ഇക്കോ ടൂറിസത്തിന്റെ സാധ്യതകള്‍ ഏറെ ഉള്ള സ്ഥലമാണ് കോന്നി. അടവിയും ഗവിയും തേനരുവിയും ഒക്കെ വികസന മുന്നേറ്റത്തിന്റെ പാതയിലാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ആണ് ദേശീയ പാതാ വികസനത്തിന് ഒരു സംസ്ഥാനം 25 ശതമാനം തുക നല്‍കുന്നത്. അത് കേരളമാണ് എന്ന് അഭിമാനത്തോടെ പറയാന്‍ നമുക്ക് സാധിക്കുമെന്നും എന്തെല്ലാം വിമര്‍ശനങ്ങള്‍ ഉണ്ടായാലും ജനലക്ഷങ്ങള്‍ നവകേരള സദസിന് ഒപ്പം അണിനിരക്കും എന്നതിന്റെ തെളിവാണ് കോന്നിയിലെ അഭൂതപൂര്‍വമായ ജനത്തിരക്ക് എന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ്.സി. ക്രമക്കേടുകളിൽ ഇടപെട്ട് ഗവർണർ ; രാഷ്ട്രപതിക്ക് റിപ്പോർട്ട്‌ ചെയ്യാൻ നീക്കം

0
തിരുവനന്തപുരം : കേരളത്തിലെ പി.എസ്.സി. പരീക്ഷാക്രമക്കേടിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെടുന്നു....

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...