ഭാവിയില്‍ നാം നടത്തേണ്ട വികസനപ്രവര്‍ത്തനങ്ങളുടെ കാഴ്ചപ്പാടാണ് നവകേരള സദസ്സിലൂടെ മുന്നോട്ട് വെയ്ക്കുന്നത് : മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ഭാവിയില്‍ നാം നടത്തേണ്ട വികസനപ്രവര്‍ത്തനങ്ങളുടെ കാഴ്ച്ചപ്പാടാണ് നവകേരള സദസ്സിലൂടെ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്നത് എന്ന് പുരാവസ്തു – തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. നവകേരള സദസ്സിന്റെ കോന്നി നിയോജക മണ്ഡലത്തിന്റെ വേദിയായ കെഎസ്ആര്‍ടിസി മൈതാനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. രാഷ്ട്രീയത്തിന്റെ അതിര്‍ വരമ്പുകള്‍ ഇല്ലാതെ ജനങ്ങള്‍ നവകേരള സദസ്സുമായി സഹകരിച്ചു കൊണ്ടിരിക്കുകയാണ്. സ്വന്തം അണികളെ തടയാന്‍ പോലും പലര്‍ക്കും കഴിയുന്നില്ല. കാരണം വാഗ്ദാനങ്ങള്‍ പാലിച്ച് മുന്നോട്ട് പോകുന്ന മന്ത്രിസഭയെ കാണാന്‍ ജനങ്ങള്‍ നേരിട്ട് എത്തുകയാണ്. അസാധ്യമെന്നു കരുതിയ പദ്ധതികള്‍ എല്ലാം സാധ്യമാക്കി.

കേന്ദ്രസര്‍ക്കാര്‍ പിന്തിരിപ്പന്‍ നടപടികളുമായി എത്തിയിട്ടും അതിനെയെല്ലാം തരണം ചെയ്തു മുന്നോട്ട് പോകുകയാണ് സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതാണ്. പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റ് തുലക്കുന്നു. പുതുതായി തസ്തികകള്‍ സൃഷ്ടിക്കുന്നില്ല. എന്നാല്‍ കേരളത്തില്‍ ആകട്ടെ 26 പൊതുമേഖല സ്ഥാപനങ്ങള്‍ ലാഭത്തില്‍ ആക്കുകയും 40,000 പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ നേട്ടങ്ങളുടെ പട്ടിക വലുതാണെന്നും വികസന രംഗത്ത് സംസ്ഥാനം മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...

നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ; ഷെഡിനുള്ളിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന്...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും...

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...