കട്ടപ്പന ഇരട്ടക്കൊലപാതക കേസ് ; പ്രധാനപ്രതി നിതീഷിനെതിരെ ലൈംഗിക പീഡന പരാതി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കി കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി നിതീഷിനെതിരെ ലൈംഗീക പീഡന പരാതി. ഭീഷണിപ്പെടുത്തി വർഷങ്ങളോളം പീഡിപ്പിച്ചെന്ന സുഹൃത്തിൻ്റെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അന്ധവിശ്വാസത്തിൻ്റെ മറവിലായിരുന്നു പീഡനം. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ നിതീഷിനെയും രണ്ടാം പ്രതി വിഷ്ണുവിനെയും ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. നിതീഷ് അടിക്കടി മൊഴി മാറ്റിയതോടെ കേസിൽ വ്യക്തത വരുത്താനാണ് പൊലീസ് ഇരുവരെയും കസ്റ്റഡിയിൽ വാങ്ങിയത്. കേസിലെ പ്രതിയും കൊല്ലപ്പെട്ട വിജയന്‍റെ ഭാര്യയുമായ സുമയെയും അറസ്റ്റു ചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ്. 2023ലാണ് കക്കാട്ടുകടയിലെ വീട്ടില്‍ വിജയനെ മുഖ്യപ്രതി നിതീഷ് കൊലപ്പെടുത്തിയത്.

വിജയന്റെ ഭാര്യ സുമയുടേയും മകന്‍ വിഷ്ണുവിന്റെയും ഒത്താശയോടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വീട്ടിലെ മുറിയില്‍ തറ പൊളിച്ച് നടത്തിയ പരിശോധനയിലാണ് വിജയന്റേതെന്ന് കരുതുന്ന മൃതദേഹ അവശിഷ്ടവും വിജയനെ കൊലപ്പെടുത്താനുപയോഗിച്ച ചുറ്റികയും പൊലീസ് കണ്ടെടുത്തത്. മോഷണക്കേസിന്റെ ചുവട് പിടിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ബുധനാഴ്ച പ്രതികളുമായി തെളിവെടുപ്പ് നടത്തിയിരുന്നു. മുഖ്യ പ്രതിയായ നിതീഷ് അടിക്കടി മൊഴി മാറ്റുന്നതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാംപ്രതി വിഷ്ണുവിനെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. കസ്റ്റഡിയില്‍ ലഭിച്ചതിനെ തുടര്‍ന്ന് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...