ഏഴ് അധ്യാപകരെ പ്രിൻസിപ്പൽതസ്തികയിൽ തിരുകിക്കയറ്റി ; സർക്കാർകോളേജുകളിലെ പ്രിൻസിപ്പൽ നിയമനം വീണ്ടും വിവാദത്തിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സർക്കാർകോളേജുകളിലെ പ്രിൻസിപ്പൽ നിയമനം വീണ്ടും വിവാദത്തിൽ. യു.ജി.സി. യോഗ്യതാചട്ടം അട്ടിമറിച്ച് ഏഴ് അധ്യാപകരെ പ്രിൻസിപ്പൽതസ്തികയിൽ തിരുകിക്കയറ്റിയെന്നാണ് ആക്ഷേപം ഉയരുന്നത്. 2017-’18 കാലയളവിൽ സീനിയോറിറ്റി മാനദണ്ഡംമാത്രം അടിസ്ഥാനമാക്കി 12 അധ്യാപകരെ പ്രിൻസിപ്പൽമാരായി നിയമിച്ചത്‌ ചോദ്യംചെയ്ത് ഒരു വിഭാഗം അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. സി.പി.എം. അനുകൂല സംഘടനയായ എ.കെ.ജി.സി.ടി.യുടെ ജനറൽ സെക്രട്ടറി ഡോ. കെ.കെ. ദാമോദരൻ ഉൾപ്പെടെയുള്ളവർ നിയമിക്കപ്പെട്ടവരിലുണ്ടായിരുന്നു. 12 പേരെ ട്രിബ്യൂണൽ അയോഗ്യരാക്കി.

അവർ ഹൈക്കോടതിയെ സമീപിച്ചിട്ടും അനുകൂലവിധി ലഭിച്ചില്ല. ഈ വിധി നടപ്പാക്കാത്തതിനാൽ സർക്കാരിനെതിരേ ഡോ. ബാബു എസ്. എന്ന അധ്യാപകൻ ട്രിബ്യൂണലിനെ സമീപിച്ചു. തുടർന്ന്, അദ്ദേഹത്തെയും മറ്റു 12 പേരെയും ഉൾപ്പെടുത്തി തിരഞ്ഞെടുപ്പുനടപടികൾ പൂർത്തിയാക്കി. അതിൽ ബാബു ഉൾപ്പടെ 10 പേരെ നിയമിച്ചു. ഇതിൽ യു.ജി.സി. നിഷ്കർഷിക്കുന്ന യോഗ്യതയില്ലാത്ത ഏഴുപേരുണ്ടെന്നാണ് ഇപ്പോഴത്തെ പുതിയ വിവാദം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...