കട്ടപ്പന കുഞ്ഞുമോന്റെ മരണം കൊലപാതകം ; സുഹൃത്തുക്കൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന : കട്ടപ്പനയിൽ റോഡരികിൽ അവശ നിലയിൽ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ച ശേഷം മരിച്ച കുഞ്ഞുമോൻ (കുഞ്ചു) കൊല്ലപ്പെട്ടതെന്ന് പോലീസ്. സംഭവത്തിൽ മൂന്നു പ്രതികൾ പിടിയിൽ. കട്ടപ്പന സെൻട്രൽ ജംക്‌ഷനിൽ ബാർബർഷോപ്പ് നടത്തുന്ന സുരേഷ്, സുഹൃത്തുക്കളായ റിനു, ബാബു എന്നിവർ ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് അറിയിച്ചു. ഓഗസ്റ്റ് 26ന് സെൻട്രൽ ജംക്‌ഷനിൽ പാതയോരത്ത് അവശ നിലയിലാണ് കുഞ്ഞുമോനെ കണ്ടെത്തിയത്. കടത്തിണ്ണകളിലും മറ്റും കുഞ്ഞുമോൻ കിടക്കാറുള്ളതിനാൽ സ്വാഭാവിക മരണമായാണ് ആദ്യം കണക്കാക്കിയത്. എന്നാൽ 25ന് രാത്രിയിൽ കുഞ്ഞുമോനെ ചിലർ ചേർന്ന് പടിക്കെട്ടിലൂടെ വലിച്ചിഴച്ച് റോഡിൽ എത്തിക്കുന്നത് ഒരു ഓട്ടോറിക്ഷ ഡ്രൈവർ കണ്ടിരുന്നു.

പോസ്റ്റുമോർട്ടത്തിൽ കുഞ്ഞുമോന്റെ വാരിയെല്ലുകൾക്ക് പൊട്ടൽ ഉള്ളതായും തലയ്ക്കുള്ളിൽ പരുക്കേറ്റ് ആന്തരിക രക്തസ്രാവം ഉണ്ടായതായും കണ്ടെത്തി. ഇതേതുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ബാർബർ ഷോപ്പിൽ നാലുപേരും ചേർന്ന് മദ്യപിക്കുന്നതിനിടെ വാക്കേറ്റം ഉണ്ടാകുകയും മൂവരും ചേർന്ന് കുഞ്ഞുമോനെ മർദിച്ചശേഷം കാലിൽ പിടിച്ച് പടിക്കെട്ടിലൂടെ വലിച്ചിഴച്ച് റോഡരികിൽ ഇട്ടശേഷം രക്ഷപ്പെടുകയുമായിരുന്നെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇടുക്കി ജില്ലാ പോലീസ് മേധാവി എ.നസിം, കട്ടപ്പന ഡിവൈഎസ്പി റെജി എം.കുന്നിപ്പറമ്പൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് ഇടിച്ച് പരിക്കേറ്റ് അരയ്ക്ക് താഴേയ്ക്ക് തളർന്ന വിദ്യാർത്ഥിനിക്ക് 2 കോടി 60 ലക്ഷം...

0
ആലപ്പുഴ: തമിഴ്നാട് കോർപ്പറേഷൻ്റെ ബസ് ഇടിച്ച് പരിക്കേറ്റ് അരയ്ക്ക് താഴേയ്ക്ക് തളർന്ന...

കൂടല്‍ ജംഗ്ഷനില്‍ കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു : രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കൂടലില്‍ ടിപ്പര്‍ ലോറിയും...

സിഎംആർഎൽ- എക്സാലോജിക് കേസ് അന്വേഷണത്തിൽ കോൺഗ്രസും ബിജെപിയും ചേർന്ന് നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്ന് വി...

0
തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് കേസ് അന്വേഷണത്തിൽ കോൺഗ്രസും ബിജെപിയും ചേർന്ന് നടത്തുന്നത്...

നസീഹാ ചാരിറ്റബിൾ ട്രസ്റ്റ് വാർഷിക പൊതുയോഗവും മെഡിക്കൽ ഉപകരണങ്ങളുടെ സ്വീകരണവും നടന്നു ​

0
പത്തനംതിട്ട : നസീഹാ ചാരിറ്റബിൾ ട്രസ്റ്റിന്റെ 13 മത് വാർഷിക പൊതുയോഗവും...