മൂന്നാറിലെ ജനവാസ മേഖലയില്‍ നിലയുറപ്പിച്ച് കാട്ടുകൊമ്പന്‍ പടയപ്പ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയില്‍ നിലയുറപ്പിച്ച് കാട്ടുകൊമ്പന്‍ പടയപ്പ. പെരിയവാര പുതുക്കാട് ഡിവിഷനിലാണ് കഴിഞ്ഞ കുറച്ച് ദിവസമായി പടയപ്പയുള്ളത്. പ്രദേശത്തെ കൃഷി നശുപ്പിച്ചതോടെ നാട്ടുകാര്‍ വനംവകുപ്പിനെ സമീപിച്ചു. മൂന്നാർ പെരിയവര എസ്റ്റേറ്റില്‍ റേഷന്‍ കട തകര്‍ത്ത് അരി ഭക്ഷിച്ച് ഭീതി പരത്തി രണ്ടാഴ്ച്ച മുമ്പാണ് പടയപ്പ കാട്ടിലേക്ക് മടങ്ങിയത്. നാല് ദിവസം മുമ്പാണ് വീണ്ടും തിരിച്ചെത്തിയത്. അന്ന് മുതല്‍ പുതുക്കാട് ഡിവിഷനിലെ ജനവാസമേഖലയിലും തോട്ടത്തിലുമാണ് കാട്ടുകൊമ്പനുള്ളത്. ആദ്യ ദിവസങ്ങളിലൊന്നും ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയില്ലെങ്കില്‍ ഇപ്പോള്‍ അങ്ങനെയല്ല. പ്രദേശത്തെ തോഴിലാളികള്‍ കൃഷി ചെയ്ത വാഴ പൂര്‍ണ്ണമായും നശിപ്പിച്ചു. പകല്‍ സമയത്ത് പോലും ജനവാസ മേഖലയിലിറങ്ങുന്നതിനാല്‍ ആളുകളിപ്പോള്‍ ഭീതിയിലാണ്. ആനയെ വേഗത്തില്‍ കാട്ടിലേക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വനപാലകര്‍ പടയപ്പയെ നിരീക്ഷിക്കുന്നുണ്ടെന്നും നിലവില്‍ ജനവാസമേഖലയ്ക്ക് അകലെ തെയില തോട്ടത്തിലാണ് ആന ഉള്ളതെന്നുമാണ് വനംവകുപ്പിന്‍റെ വിശദീകരണം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറുവയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിച്ചു ; പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചു

0
ലക്നൗ: ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം...

വയോധികയെ പീഡിപ്പിക്കാൻ ശ്രമം ; 59കാരൻ അറസ്റ്റിൽ

0
കൊല്ലം : കൊല്ലത്ത് വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച 59കാരൻ അറസ്റ്റിൽ. കടയ്ക്കലിൽ...

ബാറുകളിൽനിന്ന് പണപ്പിരിവ് നടത്തിയ സംഭവത്തിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സസ്പെൻഡ് ചെയ്യും

0
കോട്ടയം: ബാറുകളിൽനിന്ന് പണപ്പിരിവ് നടത്തിയ സംഭവത്തിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സസ്പെൻഡ്...

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ വാഹനാപകടത്തിൽ വലതുകൈ അറ്റു ; 17 ശസ്ത്രക്രിയകൾ ; കിടപ്പിലായ ജീവനക്കാരിയെ...

0
ചേർത്തല: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെയുണ്ടായ വാഹനാപകടത്തിൽ വലതുകൈ അറ്റുപോവുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത്...