കാക്കാനാളുണ്ട് ; മീനച്ചിലാറ്റിൽ വിഷം കലക്കി മീൻ പിടിക്കുന്നത് പരിസ്ഥിതി പ്രവർത്തകർ തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

പാലാ : മീനച്ചിലാറ്റിൽ ഇനി വിഷം കലക്കി മീൻ പിടിക്കുന്നത് തടയുമെന്ന് പരിസ്ഥിതി പ്രവർത്തകർ. ഇന്നലെ വിഷം കലക്കി മീൻ പിടിക്കാനെത്തിയ അന്യ സംസ്ഥാന തൊഴിലാളികളെ പരിസ്ഥിതി പ്രവർത്തകർ തടഞ്ഞു. തറപ്പേൽ പാലത്തിനു താഴെയാണ് ഇന്നലത്തെ സംഭവം. വിഷം കലക്കൽ ആറ്റിൽ ചൂണ്ടയിട്ടു കൊണ്ടിരുന്ന അശ്വിൻ എന്നയാളുടെ ശ്രദ്ധയിൽ പെടുകയും അശ്വിൻ പാലായിൽ ജയേഷ് ജോർജിനെ (ആം ആദ്‌മി കൺവീനർ, വിവരം അറിയിക്കുകയുമായിരുന്നു. ജയേഷിന്‍റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം പാലായിൽ ഇത്തരം ഒരു നീക്കം തടഞ്ഞത്. ജയേഷ് ഈ വിവരം മീനച്ചിൽ നദീസംരക്ഷണസമിതി ജോ.സെക്രട്ടറിയും ഭരണങ്ങാനത്ത് മീനച്ചിലാർകാവൽ മാടം ഓർഗനൈസറുമായ ഫ്രാൻസിസ് കൂറ്റനാലിനെ അറിയിച്ചു.

ഫ്രാൻസീസ് തുടർന്ന് വിൻസന്റ് കണ്ടത്തിൽ, ബ്ലോക്ക് പഞ്ചായത്തംഗം ഷിബു പൂവേലിൽ, ഡെന്നി കരിമ്പനാൽ തുടങ്ങി പ്രാദേശിക കാവൽഘടകം പ്രവർത്തകരെ വിളിച്ചുകൂട്ടി ഈ അതിക്രമം തടയുകയായിരുന്നു. ആറ്റിൽ വിഷം കലക്കി ഇതിനോടകം ഉടക്കുവലയിൽ ധാരാളം കുറുവ മീനുകളെ കുടുക്കിയിരുന്നു. രണ്ട് മൂന്ന് ദിവസങ്ങളിലായി ഇത് തുടരുന്നുവെന്ന് കരുതുന്നതായി പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു. ഭരണങ്ങാനം അമ്പലക്കടവ് മുതൽ അസ്സീസി കടവ് വരെയുള്ള പ്രദേശങ്ങളിൽ പലപ്പോഴായി മീനുകൾ ചത്തുപൊങ്ങുന്നതായി വിവരമുണ്ട്. ചെക്ക്ഡാമുകളിൽ വെള്ളം കെട്ടിക്കിടക്കുന്നതിന് സമീപമാണ് ഈ വിധത്തിൽ വിഷം കലക്കുന്നത് എന്നതാണ് കൂടുതൽ ആശങ്കയുണ്ടാക്കുന്നത്. വഴിയോരത്ത് ആറ്റുമീനുകളെ വിൽക്കുന്ന ഇതരസംസ്ഥാനക്കാരെ ശ്രദ്ധിക്കണമെന്നും  പ്രാദേശികമായി ആറ്റിലും,തോട്ടിലും ജാഗ്രതവേണമെന്ന് പരിസ്ഥിതി പ്രവർത്തകർ നാട്ടുകാരെ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; പ്രതികളുടെ സാന്നിദ്ധ്യം തെളിയിക്കാൻ ഇമേജ് മാച്ചിംഗ്...

0
തിരുവനന്തപുരം: പിണറായിയുടെ വസതിയില്‍ വെച്ച് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ...

പിതാവിനെ കൊന്നയാള്‍ ശിക്ഷിക്കപ്പെടണം ; പുതിയ വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നത് : ചാക്കോയുടെ മകന്‍...

0
കൊച്ചി: സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളെ കണ്ടെത്തിയെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട ചാക്കോയുടെ മകന്‍...

40 കഴിഞ്ഞവർ പഞ്ചസാര ഒഴിവാക്കണം വില ഇനിയും കൂടും ; വിലക്കയറ്റത്തെ ന്യായീകരിച്ച് ബിജെപി...

0
ഭോപ്പാൽ: പഞ്ചസാര വില ഉയരുന്നതിനെച്ചൊല്ലി രാജ്യത്ത് ചർച്ച തുടരുന്നതിനിടെ വിവാദ പരാമർശവുമായി...

സുകുമാരക്കുറുപ്പുമായി സാദൃശ്യം ; ജോൺ മേനോന് ദുരൂഹ ഇടപാടുകൾ ; പോലീസിന് നിരവധി അനൗദ്യോഗിക...

0
തിരുവനന്തപുരം: 42 വർഷമായി പോലീസ് തെരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള...