ലാലു പ്രസാദിന് തിരിച്ചടി; പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.ഐക്ക് അനുമതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: കുംഭകോണക്കേസിൽ ആർജെഡി തലവനും മുൻ റെയിൽവെ മന്ത്രിയുമായ ലാലു പ്രസാദ് യാദവിന് തിരിച്ചടി. ലാലുപ്രസാദിനെ പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.ഐക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. അഴിമതിക്കേസിൽ ലാലു പ്രസാദ് യാദവിനും കുടുംബാംഗങ്ങൾക്കുമെതിരെ കഴിഞ്ഞ വർഷമാണ് സിബിഐ കേസെടുത്തത്. ഒരു പൊതുപ്രവർത്തകനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് മുമ്പ് ഏജൻസികൾക്ക് അധികാരകേന്ദ്രത്തിൽ നിന്നുള്ള മുൻകൂർ അനുമതി ആവശ്യമാണ്.

റെയിൽവേ മന്ത്രിയായിക്കുന്ന സമയത്താണ് തൊഴിൽ തട്ടിപ്പ് നടന്നത്. ഇന്ത്യൻ റെയിൽവേയിൽ ജോലി നൽകുന്നതിന് പകരമായി ഭൂമിയുടെ രൂപത്തിൽ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. 2022 ഒക്ടോബറിൽ ലാലു യാദവ്, ഭാര്യ റാബ്‌റി ദേവി, മകൾ മിസ ഭാരതി, സെൻട്രൽ റെയിൽവേ മുൻ ജനറൽ മാനേജർ സൗമ്യ രാഘവൻ, മുൻ സിപിഒ കമൽ ദീപ് മൈൻറായ്, പകരക്കാരായി നിയമിച്ച ഏഴു പേർക്കും നാല് സ്വകാര്യ വ്യക്തികൾക്കും എതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.

കഴിഞ്ഞ വർഷം ആഗസ്റ്റിൽ ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച നിര്‍മാണത്തിലിരിക്കുന്ന മാളില്‍ ഉൾപ്പെടെ 27 സ്ഥലങ്ങളിൽ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. എംഎൽസി സുനിൽ സിംഗ്, രാജ്യസഭാ എംപിമാരായ അഷ്ഫാഖ് കരീം, ഫയാസ് അഹമ്മദ്, മുൻ എംഎൽസി സുബോധ് റായ് എന്നിവരുൾപ്പെടെ നിരവധി ആർജെഡി നേതാക്കളുടെ സ്ഥലങ്ങളിലും റെയ്ഡ് നടത്തിയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മമത ബാനർജി ഉൾപ്പെടെ ഉള്ള നേതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് വിമത എംപിയുടെ മകൻ

0
കൊൽക്കത്ത : തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നതിനിടെ പാർട്ടി അധ്യക്ഷ മമത...

യുഡിഎഫ് സർക്കാ‍ർ‌ തുടക്കത്തിൽതന്നെ സംഘപരിവാറിന് കീഴടങ്ങുന്നുവെന്ന് പിണറായി വിജയൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാ‍ർ‌ തുടക്കത്തിൽതന്നെ സംഘപരിവാറിന് കീഴടങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

‘കന്റോൺമെന്റ് ഹൌസ് ഇത് വരെ ഒഴിഞ്ഞു കിട്ടിയില്ല ; അതൃപ്തി പ്രകടിപ്പിച്ച് പിണറായി

0
തിരുവനന്തപുരം : പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൌസ് തെരഞ്ഞെടുപ്പ്...

പ്ലീഡർ നിയമന വിവാദം : കൈ പൊള്ളിയതോടെ കരുതൽ എടുക്കാൻ സർക്കാർ

0
കൊച്ചി: സർക്കാർ അഭിഭാഷകരുടെ നിയമനത്തില്‍ കൈ പൊള്ളിയതോടെ കരുതൽ എടുക്കാൻ തീരുമാനം. ഇനിയുള്ള...