കാണാതായ വനിതാ ക്രിക്കറ്റ് താരം വനത്തില്‍ മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

ഒഡീഷ : കാണാതായ വനിതാ ക്രിക്കറ്റ് താരം രാജശ്രീ സ്വെയിനെ കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കട്ടക് നഗരത്തിന് സമീപമുള്ള വനത്തിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പിനാക് മിശ്ര പറഞ്ഞു. അസ്വഭാവിക മരണത്തിന് ഗുരുദിജാട്ടിയ പോലീസ് കേസെടുത്തു. രാജശ്രീയെ ജനുവരി 11 മുതല്‍ കാണാതായെന്ന് കാണിച്ച് പരിശീലകന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അതേ സമയം രാജശ്രീയുടെത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. രാജശ്രീയുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നു. കണ്ണുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടായിരുന്നതായും കുടുംബം പറഞ്ഞു.

ഒഡീഷ ക്രിക്കറ്റ് അസോസിയേഷന്‍ ബജ്രകബതിയില്‍ സംഘടിപ്പിച്ച പരിശീലന ക്യാമ്പില്‍ സ്വെയ്ന്‍ ഉള്‍പ്പെടെ 25 ഓളം വനിതാ ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുത്തതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. പുതുച്ചേരിയില്‍ നടക്കാനിരിക്കുന്ന ദേശീയതല ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ടീമിനെ തെരഞ്ഞെടുക്കാനായിട്ടായിരുന്നു ക്യാമ്പ്. പരിശീലനത്തിനായി ഇവര്‍ പ്രദേശത്തെ ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. സംസ്ഥാന വനിതാ ക്രിക്കറ്റ് ടീമിനെ ജനുവരി 10ന് പ്രഖ്യാപിച്ചെങ്കിലും അന്തിമ പട്ടികയില്‍ സ്വെയിന്‍റെ പേരുണ്ടായിരുന്നില്ല. താരങ്ങള്‍ പരിശീലനത്തിനായി താംഗി ഏരിയയിലെ ക്രിക്കറ്റ് മൈതാനത്തേക്ക് പോയ ദിവസം സ്വെയിന്‍ പിതാവിനെ കാണാനായി പുരിയില്‍ പോവുകയാണെന്ന് പരിശീലകനെ അറിയിച്ചിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം ; ഫെമ കേസ് എടുത്ത് ഇഡി ; വിദേശത്തേക്ക്...

0
കൊച്ചി: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ ഫെമ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്....

അങ്കണവാടിയില്‍ നിന്ന് കിട്ടിയ അമൃതം പൊടിയില്‍ ചത്ത പല്ലി ; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി...

0
തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലിയെ...

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...