കായംകുളത്ത് എംഡിഎംഎ പിടികൂടിയ സംഭവം ; രണ്ടുപേർ കൂടി അറസ്‌റ്റിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കായംകുളത്ത് ദമ്പതികള്‍ എംഡിഎംഎയുമായി പിടിയിലായ കേസില്‍ ലഹരി മരുന്ന് കൈമാറിയവരും പിടിയില്‍. ദക്ഷിണാഫ്രിക്കന്‍ പൗരനും കാസര്‍ഗോഡ് സ്വദേശിയും ആണ് അറസ്‌റ്റില്‍ ആയത്. ഫിലിപ്പ് അനോയിന്റെഡ്, ചെങ്കള സ്വദേശി മുഹമ്മദ് കുഞ്ഞി (34) എന്നിവരെയാണ് കായംകുളം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. മെയ് 24നാണ് കായംകുളത്ത് എംഡിഎംഎയുമായി ദമ്പതികള്‍ പിടിയിലാകുന്നത്.

ബെംഗളൂരുവില്‍ നിന്നെത്തിയ മുതുകുളം സ്വദേശികളായ അനീഷും ഭാര്യയുമാണ് പോലീസിന്റെ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് 67 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പ്രതികളെ ചോദ്യം ചെയ്‌തു വരികയാണ്. വെളുപ്പിന് അഞ്ച് മണിയോടു കൂടിയാണ് ദമ്പതികള്‍ കായംകുളത്തെത്തിയത്. എസ്‌പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡിന്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് ഇവരെ പിടികൂടിയത്. മാസം തോറും കോടികണക്കിന് രൂപയുടെ മയക്കുമരുന്ന് കച്ചവടമാണ് ഈ സംഘം നടത്തുന്നത്.

ഇവരുടെ ഫോണ്‍ രേഖകളും അക്കൗണ്ട് രേഖകളും പരിശോധിച്ചതില്‍ നിന്ന് ഇവര്‍ വ്യാപകമായി മയക്കുമരുന്ന് നിര്‍മ്മാണത്തിലും കച്ചവടത്തിലും ഏര്‍പ്പെടുന്നതായി പോലീസ് കണ്ടെത്തി. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം പ്രതികളെ കസ്‌റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തി ഈ മാഫിയയിലുള്ള കൂടുതല്‍ ആള്‍ക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് കായംകുളം പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...