പച്ചക്കറി വ്യാപാരിക്ക് കോവിഡ് : കായംകുളം മാര്‍ക്കറ്റ് അടച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കായംകുളത്ത് പച്ചക്കറി വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കായംകുളം മാര്‍ക്കറ്റ് അടച്ചു. മാര്‍ക്കറ്റില്‍ നഗരസഭയുടെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ അണുനശീകരണം തുടങ്ങി. നഗരസഭയിലെ മാര്‍ക്കറ്റും, വ്യാപാരിയുടെ വീടും സ്ഥിതിചെയ്യുന്ന നാലും ഒമ്പതും വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയത്. ഇയാള്‍ക്ക് ആശുപത്രിയില്‍ കൂട്ടിരുന്ന മകള്‍ക്കും രോഗം സ്ഥിരീകരിച്ചതോടെ ഇവരുടെ കുടുംബത്തിനൊപ്പം ഇയാള്‍ ചികിത്സയില്‍ കഴിഞ്ഞ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 55 ജീവനക്കാരും ക്വാറന്റൈനില്‍ പ്രവേശിച്ചു.

ഡോക്ടര്‍മാരുള്‍പ്പെടെയാണ് നിരീക്ഷണത്തില്‍ പോയത്. കോവിഡ് ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കായംകുളം സ്വദേശിയെ ആദ്യം ചികിത്സിച്ചവരാണിവര്‍. ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് കായംകുളത്ത് മാര്‍ക്കറ്റില്‍ പച്ചക്കറിയുമായി വന്ന അന്യസംസ്ഥാന ലോറി ജീവനക്കാരില്‍ നിന്നാകാം രോഗ ബാധയുണ്ടായതെന്നാണ് നിഗമനം. രോഗിയുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇവരുടെ സാമ്പിള്‍ ഇന്ന് തന്നെ ശേഖരിക്കും. രോഗിയെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രിയിലെ ഐ.സി.യു അടച്ചു പൂട്ടി.

ഇയാളുടെ ആരോഗ്യനിലയിലും ആശങ്കയുണ്ട്. വെന്റിലേറ്ററില്‍ കഴിയുന്ന ഇയാളുടെ ജീവന്‍ രക്ഷിക്കാനായി പ്ലാസ്മ ചികിത്സ ആരംഭിച്ചു. ജില്ലയില്‍ ആദ്യമായാണ് പ്ലാസ്മ ചികിത്സ നടത്തുന്നത്. എന്നാല്‍, ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇയാളുടെ റൂട്ട്മാപ്പ് തയ്യാറാക്കാന്‍ കഴിയാത്തതും ആശങ്കയാണ്. ഓര്‍മ്മക്കുറവുള്ളതിനാല്‍ ഇദ്ദേഹത്തില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനാകുന്നില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...