‘മുഖ്യമന്ത്രിയെ അവൻ-ഇവൻ എന്ന് വിളിക്കുന്നത് തറവാടിത്തമില്ലായ്മ’ ; സുകുമാരൻ നായർക്കെതിരെ ഗണേഷ് കുമാർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരളത്തിന്റെ മുഖ്യമന്ത്രിയെ ‘അവൻ’, ‘ഇവൻ’ എന്നിങ്ങനെയുള്ള പദപ്രയോഗങ്ങൾ ഉപയോഗിച്ച് അധിക്ഷേപിക്കുന്നത് ശരിയല്ലെന്ന് കെ.ബി. ഗണേഷ് കുമാർ. മുഖ്യമന്ത്രിയെന്ന പദവി മാനിക്കപ്പെടേണ്ട ഒന്നാണെന്നും അദ്ദേഹത്തെ ഇത്തരത്തിൽ അഭിസംബോധന ചെയ്യുന്നത് സംസ്‌ക്കാരമില്ലായ്മയും തറവാടിത്തമില്ലായ്മയുമാണെന്നും ഗണേഷ് കുമാർ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പരാമർശങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ചും ഗണേഷ് കുമാർ സംസാരിച്ചു. താൻ അറിയുന്ന വി.ഡി. സതീശൻ എൻ.എസ്.എസ് ആസ്ഥാനത്തേക്ക് പോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

“വി.ഡി. സതീശനെ കഴിഞ്ഞ 25 കൊല്ലമായി എനിക്ക് വ്യക്തിപരമായി അറിയാം. സ്വന്തം ആദർശങ്ങളിൽ നിന്ന് വ്യതിചലിച്ച് അദ്ദേഹം ഒന്നിനും മുതിരില്ല.” – കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കി. മുഖ്യമന്ത്രിയെ കാണാൻ അനുമതി നൽകിയില്ലെന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ ആരോപണത്തോടും ഗണേഷ് കുമാർ പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി എന്തെങ്കിലും അസൗകര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്നും, സമയക്രമം നിശ്ചയിക്കുന്നതിൽ അദ്ദേഹത്തിന് പരിമിതികൾ കാണുമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...

ശ്രീകൃഷ്ണ ജയന്തി ആഘോഷം: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് സർവകലാശാല വൈസ് ചാൻസലർ

0
തൃശൂര്‍: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് വൈസ് ചാന്‍സലര്‍. കാര്‍ഷിക സര്‍വകലാശാല...

മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ യോഗം ചേര്‍ന്നു

0
തിരുവനന്തപുരം: മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ...

ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം ; കോട്ടയം മെഡിക്കൽ കോളേജിനെതിരെ...

0
കോട്ടയം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ കോട്ടയം...