പത്തനംതിട്ട : അധികാരം ഏറ്റെടുത്ത് ഒരു മാസം പിന്നിട്ട യു.ഡി എഫ് സർക്കാർ ജനക്ഷേമപരമായ നിരവധി പരിപാടികൾ പ്രഖ്യാപിച്ച് നടപ്പിലാക്കുവാൻ ആരംഭിച്ചതായും ഇത് ജനങ്ങളിൽ എത്തിക്കുവാൻ കോൺഗ്രസ് പാർട്ടി പരിപാടികൾ ആവിഷ്കരിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. മലയാലപ്പുഴ മണ്ഡലം കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദഹം. മലയാലപ്പുഴ വട്ടത്തറയിൽ ഉൾപ്പെടെ മലയോര മേഖലകളിലെ വന്യമൃഗ ശല്യവും കൃഷിനാശവും പരിഹരിക്കുവാൻ അടിയന്തിര നടപടികൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വനം റവന്യുവകുപ്പ് മന്ത്രിമാർ എന്നിവർക്ക് നിവേദനം സമർപ്പിച്ചിട്ടുള്ളതായി ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ദിലീപ്കുമാർ പൊതീപ്പാട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ബ്ലോക്ക് പ്രസിഡന്റ് ആർ ദേവകുമാർ, വി സി ഗോപിനാഥപിള്ള, അഡ്വ.തോമസ് വി കല്ലുങ്കത്തറ, അനിൽ വാഴുവേലിൽ, പ്രമോദ് താന്നിമൂട്ടിൽ, ബിന്ദു ജോർജ്ജ്, ബെന്നി ഈട്ടിമൂട്ടിൽ, മീരാൻ വടക്കുപുറം, ബിജുമോൻ പുതുക്കുളം, സിനിലാൽ ആലുനിൽക്കുന്നതിൽ, മോളി തോമസ്, ബിജിലിൽ ആലുനിൽക്കുന്നതിൽ, മോനി കെ ജോർജ്ജ്, കേണൽ പി.എ മാത്യു, അഡ്വ. ആശാകുമാരി പെരുമ്പ്രാൽ, കലാ ബാലൻ എം., മിനി ജെയിംസ്, അനിലാ ദേവി എന്നിവർ പ്രസംഗിച്ചു.































