ആശുപത്രിയുടെ സീലിങ്ങ് തകര്‍ന്നു വീണ സംഭവം ; വിജിലന്‍സ് അന്വേഷണം വേണം : കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പത്തനാപുരം തലവൂര്‍ ആയുര്‍വേദ ആശുപത്രിയുടെ സീലിങ്ങ് തകര്‍ന്നു വീണ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എ ആവശ്യപ്പെട്ടു. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു. നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നുവെന്നും അതിനാല്‍ ബില്ല് മാറി നല്‍കേണ്ടെന്ന് താന്‍ തന്നെ നിര്‍ദ്ദേശിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഉന്നത ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ പരിശോധന നടത്തുമെന്നും ആവശ്യമെങ്കില്‍ കോണ്‍ട്രാക്ടറെ കരിമ്പട്ടികയില്‍ പെടുത്തുമെന്നും ഗണേഷ്‌ കുമാര്‍ വ്യക്തമാക്കി.

സംഭവത്തില്‍ ഏത് അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്നും ഗണേഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു. രണ്ട് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത കെട്ടിടമാണ് തകര്‍ന്നത്. രോഗികള്‍ കെട്ടിടത്തില്‍ ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. മൂന്നു കോടി ചെലവഴിച്ച കെട്ടിടം നിര്‍മ്മിച്ചത് സര്‍ക്കാര്‍ സ്ഥാപനമായ നിര്‍മ്മിതിയായിരുന്നു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. അതേസമയം ആശുപത്രിയുടെ നിര്‍മാണത്തില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നിര്‍മാണ പ്രവര്‍ത്തനത്തിലെ അപാകതയാണ് സീലിങ്ങ് തകരാന്‍ കാരണമായത്. നിലവാരമില്ലാത്ത നിര്‍മാണ രീതി ഉപയോഗിച്ചു. എം.എല്‍.എ ഫണ്ട് വിനിയോഗിക്കുന്നത് കമ്മീഷന്‍ വ്യവസ്ഥയിലാണ്. വിജിലന്‍സ് അന്വേഷണം വേണമെന്ന് ജ്യോതികുമാര്‍ ചാമക്കാലയും ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...