കോൺഗ്രസിൽ നേതൃമാറ്റ സാധ്യത തള്ളാതെ കെ സി വേണുഗോപാൽ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റ സാധ്യത തള്ളാതെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. എഐസിസി സംഘം കേരളത്തിലെ കാര്യങ്ങൾ പഠിച്ച്‌ റിപ്പോർട്ട്‌ സമർപ്പിക്കുമെന്നും അതനുസരിച്ചായിരിക്കും തീരുമാനമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. നേതൃമാറ്റം വേണമെന്ന ആവശ്യം ഉയരുന്നത്‌ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌.

എന്നാൽ അതടക്കമുള്ള കാര്യങ്ങൾ എഐസിസി സംഘത്തിന്‍റെ റിപ്പോർട്ട്‌ ലഭിച്ചശേഷമേ തീരുമാനിക്കൂവെന്നും എഐസിസി സംഘടനാചുമതലയുള്ള വേണുഗോപാൽ വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടർന്ന്‌ നേതൃമാറ്റം ആവശ്യപ്പെട്ട്‌ കോൺഗ്രസിൽ കലാപം രൂക്ഷമാണ്‌. കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനും, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയ്ക്കും എതിരെയാണ്‌ രൂക്ഷവിമർശനമുള്ളത്‌. യുഡിഎഫ്‌ ഘടകകക്ഷികളും അതൃപ്‌തി പ്രകടിപ്പിച്ചു. ഈ സാഹചര്യത്തിലാണ്‌ കെ സി വേണുഗോപാലിന്‍റെ പ്രതികരണം .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...