സിപിഎമ്മിനെതിരെ ​ഗുരുതര ആരോപണവുമായി കെ സി വേണു​ഗോപാൽ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: സിപിഎമ്മിനെതിരെ ​ഗുരുതര ആരോപണവുമായി കെ സി വേണു​ഗോപാൽ. പയ്യന്നൂരിൽ സിപിഎം വ്യാജ ആധാർ കാർ‍ഡ് നിർമിക്കുന്നുവെന്നാണ് ആരോപണം. പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസിലാണ് വ്യാജ ഐ ഡി നിർമ്മാണം നടക്കുന്നത്. പരാജയഭീതിയിൽ സിപിഐഎം പഴയ തന്ത്രങ്ങൾ പുറത്തെടുക്കുന്നുവെന്നും വിറളി പൂണ്ടിരിക്കുകയാണെന്നും കെ സി വേണു​ഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. വയനാട് ഫണ്ട് വിഷയത്തിലെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയ കെ സി വേണുഗോപാൽ കണക്ക് കൃത്യമായുണ്ട്, പുറത്തുവിടുമെന്ന് പറഞ്ഞു. ജി സുധാകരനെ വർഗീയവാദിയായി ചിത്രീകരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമെന്നും ലോ ലെവൽ അറ്റാക്കുമായാണ് മുഖ്യമന്ത്രി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആർക്കുവേണ്ടിയാണ് പ്രസംഗം നടത്തുന്നത് എല്ലാവർക്കും അറിയാം. ജി സുധാകരനെ പറയുന്ന മുഖ്യമന്ത്രി സ്വന്തം മുഖം കണ്ണാടിയിൽ നോക്കുന്നത് നന്നായിരിക്കുമെന്നും കെ സി വേണു​ഗോപാൽ പരിഹസിച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു ​

0
റാന്നി : ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 80-ാം സ്വാതന്ത്ര്യ ദിനാഘോഷം...

സി.പി.എം പത്തനംതിട്ട ജില്ലാ കമ്മറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

0
പത്തനംതിട്ട : എൺപതാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി സി.പി.എം പത്തനംതിട്ട ജില്ലാ...

മദ്യപിച്ച് ലക്കുകെട്ട് ഥാറുമായി റോഡിലേക്കിറങ്ങി, ഇടിച്ചത് രണ്ട് വാഹനങ്ങളിൽ, യുവാവ് പിടിയിൽ

0
താമരശ്ശേരി: മദ്യലഹരിയിൽ യുവാവ് ഓടിച്ച വാഹനം ഇടിച്ചത് രണ്ടു കാറുകളിൽ....