എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍റെ പ്രസ്താവനകളുടെ ഉദ്ദേശം നല്ലതല്ലെന്ന് കെ.സി വേണുഗോപാൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍റെ പ്രസ്താവനകളുടെ ഉദ്ദേശം നല്ലതല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. പ്രസ്താവനകൾ വെള്ളാപ്പള്ളി ഒഴിവാക്കേണ്ടതാണ്. ഇതെല്ലാം ജനങ്ങൾ തള്ളിക്കളഞ്ഞതാണെന്നും കേരളം അവർക്ക് പറ്റുന്ന നാടല്ലെന്നും കെ.സി വേണുഗോപാൽ ആലപ്പുഴയിൽ പറഞ്ഞു.നാട്ടിൽ വർഗീയത ഇളക്കിവിട്ടാൽ ജനങ്ങൾ അത് അംഗീകരിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ തെരഞ്ഞെടുപ്പ് ഫലം.ഒരു സർക്കാർ അധികാരത്തിൽ വരുന്നതിന് മുൻപ് തന്നെ ഇത്തരം വിഷം ചീറ്റുന്ന പ്രസ്താവനകളുമായി വരുന്നത് അംഗീകരിക്കാനാകില്ല.

തൊട്ടതിനും പിടിച്ചതിനും ഒക്കെ മുസ്ലിം ലീഗിനെ ലക്ഷ്യമിട്ട് ആക്രമിക്കുന്ന ശൈലി, സമൂഹത്തിൽ മനപ്പൂർവം മതസ്പർദ്ധ വളർത്താനുള്ള ഉദ്ദേശത്തോടു കൂടി മാത്രമുള്ളതാണെന്ന് വേണുഗോപാൽ പറഞ്ഞു.വിവാദങ്ങൾ ഉണ്ടാക്കി അത് കത്തിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കാനല്ല ഇത്തരക്കാർ ശ്രമിക്കേണ്ടത്. ഇത്തരം പ്രവണതകൾ ജനങ്ങൾ തള്ളിക്കളഞ്ഞതാണെന്നും, കേരളം പരസ്പര സ്നേഹവും സൗഹാർദ്ദവും വളരുന്ന നാടാണെന്നും ഇത്തരക്കാര്‍ക്ക് പറ്റിയ നാടല്ലെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...