മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ പുസ്തകവുമായി കെ സി വേണുഗോപാല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നിയമസഭയിലെയും ലോക്‌സഭയിലെയും ശ്രദ്ധേയമായ പ്രസംഗങ്ങള്‍ പുസ്തകമാകുന്നു. ‘നേരിനൊപ്പം പോരാട്ടങ്ങള്‍ നിലപാടുകള്‍’ എന്നാണ് പുസ്തകത്തിന്റെ പേര്. വിവിധ കാലഘട്ടങ്ങളില്‍ കെ സി വേണുഗോപാല്‍ ഉയര്‍ത്തിയ രാഷ്ട്രീയ നിലപാടുകളുടെയും പോരാട്ടങ്ങളുടെയും നേര്‍ക്കാഴ്ചയാണ് ഈ സമാഹാരം. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതിനിടയിലാണ് പുസ്തകം പുറത്തിറങ്ങുന്നത്.

ലോകപുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ വക ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയാണെന്ന് കെ സി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒട്ടേറെ മനുഷ്യര്‍ക്ക് ഉറ്റവരെയും കിടപ്പാടവും നഷ്ടപ്പെടുത്തിയ സുനാമിയെന്ന മഹാവിപത്ത് മുതല്‍, തൊഴിലില്ലായ്മയുടെ പൊള്ളുന്ന യഥാര്‍ഥ്യങ്ങള്‍ തൊട്ട്, കര്‍ഷകരും മത്സ്യത്തൊഴിലാളികളും നഴ്‌സുമാരും വിദ്യാര്‍ത്ഥികളും തുടങ്ങി സര്‍വതല സ്പര്‍ശിയായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള, മൂന്നു ദശാബ്ദ കാലത്തു നിയമനിര്‍മ്മാണ സഭകളില്‍ താന്‍ നടത്തിയ പ്രസംഗങ്ങളാണ് പുസ്തക രൂപത്തില്‍ ഇറങ്ങുന്നതെന്നും കെ സി വിശദീകരിച്ചു. ഡിസി ബുക്‌സ് ആണ് പ്രസാധകര്‍.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര സർക്കാരിൻ്റെ മൈൻസ് ആൻ്റ് മിനറൽസ് ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കിയ മൈൻസ് ആൻ്റ് മിനറൽസ് (ഡെവലപ്‌മെന്റ്...

വന്ദേമാതരം ചൊല്ലുന്നത് സംബന്ധിച്ച വിവാദത്തിൽ നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: വന്ദേമാതരം ചൊല്ലുന്നത് സംബന്ധിച്ച വിവാദത്തിൽ നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ....

മനുഷ്യരുടെ ആത്മാഭിമാനത്തിന് വിലയിടുന്ന യുഡിഎഫ്– ബിജെപി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ പ്രതികരിക്കണമെന്ന് വി കെ സനോജ്

0
തിരുവനന്തപുരം: മനുഷ്യരുടെ ആത്മാഭിമാനത്തിന് വിലയിടുന്ന യുഡിഎഫ്– ബിജെപി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ പ്രതികരിക്കണമെന്ന്...

കൊല്ലത്ത് നഴ്സിങ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

0
കൊല്ലം: കൊല്ലത്ത് നഴ്സിങ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ഓച്ചിറ പരബ്രഹ്മ നഴ്സിങ്...