ഇറാഖിലെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകളെ നിയന്ത്രിക്കാൻ ബാഗ്ദാദിന് മേൽ സമ്മർദ്ദം ശക്തമാക്കി അമേരിക്ക

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടൺ : ഇറാഖിലെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകളെ നിയന്ത്രിക്കാൻ ബാഗ്ദാദിന് മേൽ സമ്മർദ്ദം ശക്തമാക്കി അമേരിക്ക. ഇറാഖിലേക്ക് വൻതോതിലുള്ള പണമൊഴുക്ക് അമേരിക്ക തട‌ഞ്ഞതായി റിപ്പോര്‍ട്ട്. ഏകദേശം 500 മില്യൺ ഡോളർ (ഏകദേശം 50 കോടി ഡോളർ) നോട്ടുകളുമായി പോകാനിരുന്ന വിമാനമാണ് യുഎസ് തടഞ്ഞതെന്ന് ‘വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു. ഇറാഖിലെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകളെ അടിച്ചമർത്താൻ ലക്ഷ്യമിട്ടുള്ള നീക്കമാണിത്. 500 മില്യൻ ഡോളറിന്‍റെ കറൻസിയുമായി പോകേണ്ടിയിരുന്ന ചരക്ക് വിമാനം യുഎസ് ട്രഷറി വകുപ്പ് തടഞ്ഞതായാണ് റിപ്പോര്‍ട്ട്.

ഇറാഖിന്റെ എണ്ണവിൽപനയിലൂടെ ലഭിച്ച തുക ന്യൂയോർക്കിലെ ഫെഡറൽ റിസർവ് ബാങ്കിലാണ് സൂക്ഷിക്കുന്നത്. ഈ തുക കൈമാറ്റമാണ് ഇപ്പോൾ അമേരിക്ക തടഞ്ഞിരിക്കുന്നത്. ഇറാഖിലെ യുഎസ് താൽപ്പര്യങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് ഈ നീക്കം. ഇറാഖിൽ സജീവമായ ഇറാൻ അനുകൂല സായുധ സംഘങ്ങളുടെ സ്വാധീനവും പ്രവർത്തനങ്ങളും വർധിക്കുന്നതിൽ അമേരിക്ക അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഐസിസിനെതിരായ (IS) പോരാട്ടത്തിനും ഇറാഖ് സൈന്യത്തിന് നൽകിവരുന്ന ഭീകരവിരുദ്ധ പരിശീലനങ്ങൾക്കുമുള്ള ഫണ്ടിംഗും അമേരിക്ക മരവിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയുടെ പേരിലെ തട്ടിൽ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുവെന്ന് മന്ത്രി ഒജെ ജനീഷ്

0
തിരുവനന്തപുരം: മെസ്സിയുടെ പേരിലെ തട്ടിൽ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുവെന്ന് മന്ത്രി ഒജെ...

മെസി വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്

0
തിരുവനന്തപുരം: മെസി വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്...

പാലാ നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി സ്വതന്ത്ര അംഗമായ മായാ രാഹുലിനെ തീരുമാനിച്ചു

0
കോട്ടയം: പാലാ നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി സ്വതന്ത്ര അംഗമായ മായാ രാഹുലിനെ...

മഴ മുന്നറിയിപ്പിൽ മാറ്റം ; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 8 ജില്ലകളിൽ യല്ലോ...