മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്മസ് വിരുന്നിൽ കെസിബിസി പങ്കെടുക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കുന്ന ക്രിസ്മസ് വിരുന്നിൽ കെസിബിസി പങ്കെടുക്കും. മുഖ്യമന്ത്രിയുടെ സൽക്കാരത്തിൽ പങ്കെടുക്കുമെന്ന് ബസേലിയോസ് മാർ ക്ലീമിസ് കാത്തോലിക്കാ ബാവ അറിയിച്ചു. മന്ത്രി സജിചെറിയാൻ വിവാദപ്രസ്താവന തിരുത്തിയ സാഹചര്യത്തിലാണ് തീരുമാനം. മന്ത്രി സജി ചെറിയാൻ പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ സര്‍ക്കാരുമായി സഹകരിക്കില്ലെന്ന് കെ.സി.ബി.സി ഇന്നലെ അറിയിച്ചിരുന്നു. സഭയുടെ അതൃപ്തി പരിശോധിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു.

മന്ത്രി സജി ചെറിയാന്‍റെ പ്രസ്താവനയെ ഔചിത്യവും ആദരവുമില്ലാത്തതുമെന്നാണ് കെ.സി.ബി.സി അധ്യക്ഷന്‍ വിമര്‍ശിച്ചത്. മന്ത്രി പ്രസ്താവന പിന്‍വലിക്കും വരെ സര്‍ക്കാരുമായി സഹകരിക്കില്ല. ആര് വിളിച്ചാല്‍ സഭ പോകണമെന്ന് തീരുമാനിക്കേണ്ടത് രാഷ്ട്രീയക്കാരല്ലെന്നും കര്‍ദിനാള്‍ പറഞ്ഞിരുന്നു. സഭയുടെ വിമര്‍ശനം ശക്തമായതോടെയാണ് സി.പി.ഐ.എം നിലപാട് മയപ്പെടുത്തിയത്. സഭയുടെ അതൃപ്തി പരിശോധിക്കുമെന്ന് പറഞ്ഞ പാര്‍ട്ടി എം.വി. ഗോവിന്ദന്‍ പാര്‍ട്ടിക്ക് പറയാനുള്ളത് പാര്‍ട്ടി സെക്രട്ടറി പറയുമെന്ന് വ്യക്തമാക്കിയിരുന്നു. സജി ചെറിയാന്‍റേത് പ്രസംഗത്തിനിടയിലെ പരാമര്‍ശം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സമരം 21-ാം ദിനം : സോനം വാങ്ചുക്കിന്റെ ആരോഗ്യസ്ഥിതി വഷളായി ; ആശുപത്രിയിൽ പ്രവേശിപ്പിച്ച്...

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട്...

പെൺകുട്ടികളെ നിരന്തരം ശല്യംചെയ്തു : സ്ഥലത്തെത്തിയ സിഐക്ക് നേരെ അസഭ്യവർഷവും ആക്രമണവും ; യുവാവ്...

0
കൊച്ചി : പെൺകുട്ടികളെ ശല്യം ചെയ്യുന്നുവെന്ന പരാതിയിൽ പ്രതിയെ കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസ്...

കെ എസ് യു പ്രസിഡന്റിന് കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻ കെ എസ് യു പ്രസിഡന്റ് അലോഷ്യസ്...

പണം നൽകിയാൽ മന്ത്രിസ്ഥാനം ; രണ്ടുദിവസത്തിനകം കേസിൽ നിർണായക വഴിത്തിരിവുണ്ടാകുമെന്ന് പോലീസ്

0
കോഴിക്കോട് : പണം നൽകിയാൽ മന്ത്രിസ്ഥാനവും ഉന്നതപദവിയും നൽകാമെന്നു പറഞ്ഞുള്ള വ്യാജ...