പുനലൂര്‍ : സ്വകാര്യ പണമിടപാട് സ്ഥാപനമായ കേച്ചേരി ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ കെ ബി ഗണേഷ് കുമാർ എംഎൽഎ ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. സംസ്ഥാനത്തുടനീളം ബ്രാഞ്ചുകൾ സ്ഥാപിച്ചിട്ട് ഒട്ടേറെ പേരിൽ നിന്ന് പണം നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേച്ചേരി ഫിനാൻസിനെതിരെയുള്ള കേസ്. അന്തരിച്ച ആർ ബാലകൃഷ്ണപിള്ള ഈ ബാങ്കിൽ മറ്റു പേരുകളിൽ നിക്ഷേപിച്ച പണം അദ്ദേഹത്തിന്റെ മരണശേഷം ഗണേഷ് കുമാർ എംഎൽഎ ഉൾപ്പെടെയുള്ളവർ പിൻവലിച്ചു എന്നാണ് ആക്ഷേപം. കോടിക്കണക്കിന് രൂപ ഒറ്റയടിക്ക് പിൻവലിച്ചതോടെ ബ്രാഞ്ചിന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകാൻ കഴിയാത്ത സാഹചര്യത്തിലായെന്ന് കേച്ചേരി ഫിനാൻസ് ഉടമ വേണുഗോപാൽ മൊഴി നൽകിയെന്ന് വിവരമുണ്ട്. ഇത് സംബന്ധിച്ച് മൊഴി രേഖപ്പെടുത്തുന്നതിനാണ് ഗണേഷ് കുമാറിനെ ഇഡി വിളിച്ചുവരുത്തുന്നത് എന്നാണ് വിവരം.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033