കല്ലൂപ്പാറയില്‍ റോഡില്‍ക്കൂടി നടന്നുപോയ സ്ത്രീയുടെ സ്വർണ്ണമാല പിടിച്ചു പറിച്ച പ്രതികളെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കല്ലൂപ്പാറയില്‍ റോഡില്‍ക്കൂടി നടന്നുപോയ സ്ത്രീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല അപഹരിച്ച് ബൈക്കിൽ രക്ഷപെട്ട പ്രതികളെ കീഴ്വായ്പൂർ പോലീസ് പിടികൂടി. ആലപ്പുഴ തെക്കേക്കര സ്വദേശി ചൂരല്ലൂർ ശാന്ത ഭവനത്തിൽ മിഥുൻ (25), ആലപ്പുഴ ഭരണിക്കാവ് സ്വദേശി മുട്ടത്തേട്ട് കിഴക്കേതിൽ കമൽ (20) എന്നിവരാണ് പിടിയിലായത്. ഫെബ്രുവരി 5 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. എറണാകുളം കുറുപ്പംപടിയിൽ നിന്നും മോഷ്ടിച്ച ബൈക്കിൽ കല്ലുപ്പാറയിലെത്തിയ പ്രതികൾ മകളോടൊപ്പം നടന്നു പോവുകയായിരുന്ന വെച്ചൂച്ചിറ സ്വദേശിനി അഞ്ജുവിന്റെ കഴുത്തിൽ നിന്ന് സ്വർണ്ണമാല പിടിച്ചുപറിച്ച് രക്ഷപെടുകയായിരുന്നു.

കേസ് രജിസ്റ്റർ ചെയ്ത് പ്രദേശത്തെ സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ച കീഴ്വായ്പ്പൂർ പോലീസ് തുടർച്ചയായ അന്വേഷണത്തിനൊടുവിൽ കുറുപ്പംപടി പോലീസിന്റെ കൂടി സഹായത്തോടെ പ്രതികളെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു. ഇരുവരും ആലപ്പുഴ എറണാകുളം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലെ കേസുകളിൽ പ്രതികളാണ്. ബൈക്ക് മോഷണ കേസിൽ കുറുപ്പംപടി പോലീസ് മിഥുന്റെ അറസ്റ്റ് രേഖപ്പെടുത്തി. കീഴ്വായ്പൂർ സ്റ്റേഷനിൽ എത്തിച്ച കമലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഹംഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല ; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ...

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...