ഡല്‍ഹി : കൊവിഡ് രോഗം സ്ഥിരീകരിച്ച ശേഷവും അവരെ പ്രവേശിപ്പിക്കാതെ മുഖംതിരിക്കുന്ന ആശുപത്രികള്‍ക്ക് മുന്നറിയിപ്പുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ‘രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള പിന്തുണ ഉപയോഗിച്ച് രോഗികള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന അത്തരം ആശുപത്രികളെ വെറുതെവിടില്ല’-കെജ്‌രിവാള്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ രോഗ ബാധിതരായവര്‍ക്ക് വേണ്ട സഹായവും പരിഗണനയും ലഭിക്കുന്നില്ല എന്ന പരാതി ഏറിയതോടെയാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ പ്രതികരണം.
‘രോഗം ബാധിച്ചവര്‍ക്കും ഗുരുതരാവസ്ഥയില്‍ ആയവര്‍ക്കും ചികിത്സയില്‍ കഴിയാന്‍ മതിയായ മെത്തകള്‍ ഉണ്ടെന്നിരിക്കെ ആരാണ് അവ നിഷേധിച്ചതെന്ന് അന്വേഷിച്ച് അവര്‍ക്കെതിരെ നടപടിയുണ്ടാകും.’- കെജ്‌രിവാള്‍ പറഞ്ഞു. ടെസ്റ്റിനും ലക്ഷണങ്ങള്‍ കാണിച്ചതിനും ശേഷവും ഒരാശുപത്രിയില്‍ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് അഡ്മിഷനായി പരക്കം പായേണ്ടി വന്നു എന്നതുള്‍പ്പടെ നിരവധിപേര്‍ പ്രതിഷേധിച്ചതോടെയാണ് നടപടിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്. കൊവിഡ് രോഗികള്‍ക്കുള്ള മെത്തകള്‍ കരിഞ്ചന്തയില്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇവ നിരീക്ഷിക്കാന്‍ മൊബൈല്‍ ആപ്പ് സര്‍ക്കാര്‍ ആരംഭിച്ചെന്നും അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. 1330 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 708 പേര്‍ മരിച്ചു. 26000ത്തോളം പേര്‍ക്ക് രോഗം ബാധിച്ചു.