‘ യേശുവിനെ കാണാൻ ’ കൊടും കാട്ടിനുള്ളിൽ കിടന്നവർ എല്ലാം മരിച്ചത് പട്ടിണി മൂലമല്ലെന്ന് റിപ്പോർട്ട് ; നടന്നത് ക്രൂര കൊലപാതകം

For full experience, Download our mobile application:
Get it on Google Play

മൊംബാസ: മതപ്രഭാഷകന്‍റെ വാക്ക് കേട്ട് കെനിയയിൽ പട്ടിണികിടന്നവരിൽ ചിലരുടെ മരണം കൊലപാതകമെന്ന് റിപ്പോർട്ട്. കൂട്ടക്കുഴിമാടങ്ങളിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആണ് ഗുരുതര കണ്ടെത്തലുകൾ. മരിച്ചവരിൽ ചിലരെ കഴുത്ത് ഞെരിച്ചോ തല്ലിയോ ശ്വാസം മുട്ടിച്ചോ കൊന്നതാണെന്ന കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നത്. മരിച്ചവരുടെ എണ്ണം 110 കടന്നു. തീരനഗരമായ മായ മാലിന്ദിയില്‍നിന്ന് കുട്ടികളുടേതടക്കം 110 മ‍ൃതദേഹങ്ങള്‍ പോലീസ് കണ്ടെടുത്തു. വനത്തിനുള്ളില്‍ മരണം കാത്ത് പട്ടിണി കിടന്ന 34 പേരെ പോലീസ് ഇതിനകം രക്ഷപ്പെടുത്തി. ഗുഡ് ന്യൂസ് ഇന്‍റര്‍നാഷണല്‍ ചര്‍ച്ചിലെ പ്രഭാഷകനായ പോള്‍ മക്കെന്‍സിയുടെ വാക്കുകേട്ടാണ് വിശ്വാസികള്‍ പട്ടിണി കിടന്നത്.

മരണപ്പെട്ടവരിൽ പകുതിയിലേറെയും കുട്ടികളുടേതാണ്. വനത്തിൽ പോയി പട്ടിണി കിടന്ന് മരിച്ചാൽ ലോകാവസാനത്തിന് മുമ്പ് തന്നെ യേശുവിനെ കാണാമെന്ന ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ചിലെ പാസ്റ്റർ പോൾ മക്കെൻസിയുടെ വാക്കു കേട്ട് പോയ വിശ്വാസികളാണ് മരണത്തിന് കീഴടങ്ങിയത്. ഷാകഹോല വനത്തിലാണ് വിശ്വാസികള്‍ പട്ടിണി കിടന്നത്. ഒരു കുടുംബത്തിലെ അഞ്ചു പേരുടെ കുഴിമാടം ഉള്‍പ്പെടെ ഇവിടെ നിന്ന് പോലീസ് കണ്ടെത്തി. പ്രദേശത്ത് കെനിയൻ സർക്കാർ കർഫ്യൂ പ്രഖ്യാപിച്ചു.

800 ഏക്കറോളം വിശാലമായ വനത്തില്‍ കൂടുതല്‍ പരിശോധന നടത്തുകയാണെന്ന് ആഭ്യന്തര മന്ത്രി കിഥൂര്‍ കിന്‍ഡികി വ്യക്തമാക്കി. ചൊവ്വാഴ്ച 30ഉം കഴിഞ്ഞദിവസം 10 പോസ്റ്റ്‌മോർട്ടവുമാണ് നടത്തിയതെന്ന് ചീഫ് ഗവൺമെന്റ് പത്തോളജിസ്റ്റ് ജോഹാൻസെൻ ഒഡൂർ പറഞ്ഞു. പട്ടിണിയാണ് മരണത്തിന്റെ പ്രധാന കാരണമെന്നും എന്നാൽ ചിലരെ കൊലപ്പെടുത്തിയതാണെന്ന് മനസിലായെന്നും അദ്ദേഹം വ്യക്തമാക്കി. ആകെയുള്ള 40 മൃതദേഹങ്ങളിൽ രണ്ട് കുട്ടികളടക്കം നാലെണ്ണത്തിൽ ശ്വാസംമുട്ടി മരിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടതായി അദ്ദേഹം പറഞ്ഞു. മറ്റെരു കുട്ടിക്ക് മൂർച്ചയുള്ള വസ്തു കൊണ്ട് തലയിൽ അടിയേറ്റതായാണ് ​നി​ഗമനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...