ക്വാറി ഉൽപന്നങ്ങൾക്ക് അമിത വില ഈടാക്കി​ല്ലെന്ന് ക്വാറി സംഘടനകൾ: ‘ പരമാവധി അഞ്ചു രൂപയിൽ കൂടുതൽ വർധിപ്പിക്കില്ല ’

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സർക്കാർ ഫീസിന് ആനുപാതികമായല്ലാതെ ക്വാറി ഉൽപന്നങ്ങൾക്ക് അമിത വില ഈടാക്കില്ലെന്ന് ക്വാറി മേഖലയിലെ സംഘടനകൾ പങ്കെടുത്ത മന്ത്രിതല യോഗത്തിൽ ധാരണയായി. അമിത വില ഈടാക്കുന്നില്ലെന്ന് ക്വാറി മേഖലയെ പ്രതിനിധാനം ചെയ്യുന്ന സംഘടനകൾ ഉറപ്പുവരുത്തണമെന്നും വ്യവസായ മന്ത്രി പി. രാജീവ്, റവന്യൂ മന്ത്രി കെ. രാജൻ എന്നിവർ പങ്കെടുത്ത യോഗത്തിൽ തീരുമാനിച്ചു. സർക്കാർ ഫീസുകൾക്ക് ആനുപാതികമായി പരമാവധി അഞ്ചു രൂപയിൽ കൂടുതൽ വില വർധിപ്പിക്കില്ലെന്ന് ക്വാറി സംഘടനകൾ യോഗത്തിൽ ഉറപ്പുനൽകി. ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നു മുതലാണ് ഖനന ഫീസുകൾ സർക്കാർ പുതുക്കി നിശ്ചയിച്ചത്.

കരിങ്കല്ലിനുള്ള റോയൽറ്റി ചതുരശ്ര അടിക്ക് 1.10 രൂപയും ഡീലേഴ്സ് ലൈസൻസ് ഫീസ് 18 മുതൽ 48 പൈസ വരെയുമാണ് സർക്കാർ വർധിപ്പിച്ചത്. എന്നാൽ, വിപണി വില അഞ്ചു മുതൽ 15 രൂപ വരെ വർധിപ്പിച്ച് ഉൽപാദകരും വിതരണക്കാരും അമിത ലാഭമുണ്ടാക്കുന്നതായി പരാതി ഉയർന്നിരുന്നു. തുടർന്നാണ് ക്വാറി സംഘടനകളുമായി മന്ത്രിമാർ ചർച്ച നടത്തിയത്.മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഖനന ഫീസുകൾ ഇപ്പോഴും കേരളത്തിൽ കുറവാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് വ്യക്തമാക്കി. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് ക്വാറി ഉടമകൾ ഉന്നയിച്ച പ്രശ്നങ്ങളും യോഗം ചർച്ച ചെയ്ത് ധാരണയിലെത്തി. വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത്​ രാജു എബ്രഹാം, എ.എം. യൂസുഫ്, കലഞ്ഞൂർ മധു തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...