കേ​ര പ​ദ്ധ​തി ; പു​ന​ർ​കൃ​ഷി​യു​ടെ​യും പു​തു​കൃ​ഷി​യു​ടെ​യും പേ​രി​ൽ ധൂ​ർ​ത്ത​ടി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : കേ​ര​ള കാ​ലാ​വ​സ്ഥ അ​തി​ജീ​വ​ന കാ​ർ​ഷി​ക മൂ​ല്യ​വ​ർ​ധ​ക വി​പ​ണ​ന ശൃം​ഖ​ല ന​വീ​ക​ര​ണ പ​ദ്ധ​തി​യി​ൽ (കേ​ര) വാ​യ്പ​യെ​ടു​ത്ത തു​ക ഉ​പ​യോ​ഗി​ച്ച് കേ​ര​ള​ത്തി​ൽ റ​ബ​ർ പു​ന​ർ​കൃ​ഷി​യു​ടെ​യും പു​തു​കൃ​ഷി​യു​ടെ​യും പേ​രി​ൽ ധൂ​ർ​ത്ത​ടി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. കേ​ര പ​ദ്ധ​തി​യു​ടെ അ​പാ​ക​ത​ക​ൾ കാ​ര​ണം റ​ബ​ർ ബോ​ർ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ട്ടി​മ​റി​ക്ക​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക​യും ഉ‍​യ​ർ​ന്നു. തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ലോ​ക​ബാ​ങ്കി​ൽ നി​ന്നും എ​ടു​ത്ത പ​ണം കേ​ര​ള​ത്തി​ലെ എ​ല്ലാ ചെ​റു​കി​ട റ​ബ​ർ ക​ർ​ഷ​ക​ർ​ക്കും ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ള​താ​ണ്.

റ​ബ​ർ കൃ​ഷി​ക്ക് ഹെ​ക്ട​റി​ന് അ​ഞ്ചു​ല​ക്ഷം രൂ​പ പ​ലി​ശ​ര​ഹി​ത വാ​യ്പ​യാ​യി ഏ​ഴു​വ​ർ​ഷം ന​ൽ​ക​ണ​മെ​ന്നും ഇ​ത് ഏ​ഴു​വ​ർ​ഷ​ത്തി​നു​ശേ​ഷം ഗ​ഡു​ക്ക​ളാ​യി അ​ട​യ്ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘ​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ച്ച നി​ർ​ദേ​ശ​മെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കോ​ശി വ്യക്തമാക്കി. എ​ന്നാ​ൽ പ​ദ്ധ​തി മ​ര​വി​പ്പി​ക്കു​ക​യും ഹെ​ക്ട​ർ ഒ​ന്നി​ന് 75,000 രൂ​പ സ​ബ്സി​ഡി​യാ​യി ന​ൽ​കു​മെ​ന്നും അ​തി​ൽ 55,000 രൂ​പ ആ​ദ്യ​വ​ർ​ഷം ത​ന്നെ ന​ൽ​കു​മെ​ന്നും പ​റ​യു​ന്നു. റ​ബ​ർ ബോ​ർ​ഡ് ഒ​രു ഹെ​ക്ട​റി​ന് 40,000 രൂ​പ പു​തു​കൃ​ഷി​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ കേ​ര പ​ദ്ധ​തി​യി​ലു​ള്ള​വ​ർ​ക്ക് റ​ബ​ർ ബോ​ർ​ഡി​ന്‍റെ സ​ബ്സി​ഡി ല​ഭി​ക്കി​ല്ല. ഇ​ത​നു​സ​രി​ച്ച് ആ​റു ജി​ല്ല​ക​ളി​ൽ 75,000 രൂ​പ​യും എ​ട്ട് ജി​ല്ല​ക​ളി​ൽ 40,000 രൂ​പ​യും പു​തു​കൃ​ഷി​ക്ക് അ​നു​വ​ദി​ക്കും. ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ലെ വേ​ർ​തി​രി​വ് കൃ​ഷി​വ​കു​പ്പ് ച​ർ​ച്ച ചെ​യ്തെ​ടു​ത്ത തീ​രു​മാ​ന​മ​ല്ലെ​ന്നും പ​റ​യു​ന്നു.

വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഹെ​ക്ട​ർ ഒ​ന്നി​ന് 1.5 ല​ക്ഷം രൂ​പ റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് സ​ബ്സി​ഡി ന​ൽ​കു​ന്നു​മു​ണ്ട്. കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന വേ​ർ​തി​രി​വ് കാ​ര​ണം റ​ബ​ർ ബോ​ർ​ഡി​ന്‍റെ ആ​വ​ർ​ത്ത​ന കൃ​ഷി​ക്ക് ക​ർ​ഷ​ക​രെ ല​ഭി​ക്കാ​തെ​വ​രും. ഇ​ത് ബോ​ർ​ഡി​ന്‍റെ ഭാ​വി പ്ര​വ​ർ​ത്ത​ന​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. കേ​ര പ​ദ്ധ​തി​യു​ടെ മ​റ​വി​ൽ കേ​ര​ള​ത്തി​ൽ വ​ൻ ധൂ​ർ​ത്തി​ന് ക​ള​മൊ​രു​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്നും സു​രേ​ഷ് കോ​ശി കു​റ്റ​പ്പെ​ടു​ത്തി. അ​ഞ്ചു​വ​ർ​ഷ​ത്തെ പ​ദ്ധ​തി​ക്കു​വേ​ണ്ടി വ​ൻ​തു​ക ന​ൽ​കി ഓ​ഫീ​സു​ക​ൾ വാ​ട​ക​യ്ക്കെ​ടു​ക്കു​ക​യും ഫീ​ൽ​ഡ് ഉ​ദ്യോ​ഗ​സ്രെ​നി​യ​മി​ക്കു​ക​യും ചെ​യ്തു ക​ഴി​ഞ്ഞു. ഇ​ക്കൊ​ല്ലം പ​ദ്ധ​തി​ക്ക് 138 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യും 38 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച​താ​യും പ​റ​യു​ന്നു. സാ​ധാ​ര​ണ ക​ർ​ഷ​ക​ന് കാ​ര്യ​മാ​യ ഗു​ണ​മി​ല്ലാ​ത്ത പ​ദ്ധ​തി​യു​ടെ പേ​രി​ൽ ധൂ​ർ​ത്ത് മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. റ​ബ​റി​നു ന്യാ​യ​വി​ല​യാ​യ 250 രൂ​പ ഉ​ത്തേ​ജ​ക പാ​ക്കേ​ജാ​യി ന​ൽ​കു​മെ​ന്ന വാ​ഗ്ദാ​നം പോ​ലും ന​ട​പ്പാ​ക്കാ​ത്ത സ​ർ​ക്കാ​രാ​ണ് ഇ​ത്ത​ര​ത്തി​ൽ ധൂ​ർ​ത്തി​നു ക​ള​മൊ​രു​ക്കു​ന്ന​തെ​ന്നും സു​രേ​ഷ് കോ​ശി കു​റ്റ​പ്പെ​ടു​ത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കന്നഡ നടി കൃഷി തപന്ദയുടെ താമസസ്ഥലത്ത് യുവാവ് മരിച്ച നിലയിൽ; ദുരൂഹത

0
ബെംഗളൂരു: കന്നട നടി കൃഷി തപന്ദയുടെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയില്‍...

​’എന്റെ മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൾക്ക് തൂക്കുമരം ഉറപ്പാക്കണം’; പൂനെ കൊലപാതകക്കേസിലെ പ്രതി സിയ...

0
പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച്...

​ക്രിക്കറ്റ് കോച്ചിന് മുപ്പത്തിയഞ്ചര വർഷം കഠിനതടവ്; കോച്ചിങ്ങിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതി വിധി

0
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോച്ചിന് 35 വര്‍ഷം...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; ഇന്ന് ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഇന്ന് ആറ് പേര്‍ക്കാണ് രോഗം...