അവിശ്വാസ പ്രമേയം : ജോസ് പക്ഷം വിട്ടുനില്‍ക്കും, രാജഗോപാല്‍ സത്യാഗ്രഹമിരിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ യു.ഡി.എഫ് കൊണ്ടുവരുന്ന ആദ്യ അവിശ്വാസ പ്രമേയത്തില്‍ ഏതാനും എം.എല്‍.എമാരുടെ നിലപാടാണ് പ്രസക്തം. യു.ഡി.എഫില്‍ നിന്ന് സസ്‌പെന്റു ചെയ്യപ്പെട്ട കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തെ രണ്ടു പേര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുമെന്നാണ് ഇതുവരെ ലഭിക്കുന്ന സൂചന. ഏക ബി.ജെ.പി അംഗം ഒ.രാജഗോപാല്‍ നിയമസഭയില്‍ ഇന്ന് മുഴുവന്‍ സത്യാഗ്രഹമിരിക്കും. അതേസമയം അവിശ്വാസത്തെ പിന്തുണച്ച് വോട്ട് ചെയ്‌തേക്കും. കക്ഷിരഹിതനായ പി.സി ജോര്‍ജിന്റെ നിലപാട് ശ്രദ്ധേയമാണ്. അവിശ്വാസത്തെ പിന്തുണച്ച് സംസാരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും വോട്ട് ചെയ്യുമോ എന്നു വ്യക്തമല്ല.

ജോസ് പക്ഷത്തെ രണ്ടു പേരും വിട്ടുനില്‍ക്കുമെന്ന് എന്‍.ജയരാജ് എം.എല്‍.എ അറിയിച്ചു. വിപ്പ് നല്‍കാനുള്ള അധികാരം റോഷി അഗസ്റ്റിനാണെന്നും ജയരാജ് പ്രതികരിച്ചു.
നോമിനേറ്റഡ് അംഗം ഉള്‍പ്പെടെ 141 അംഗ നിയമസഭയില്‍ വോട്ടവകാശം 140 പേര്‍ക്കാണുള്ളത്. ആഗ്ലോ ഇന്ത്യന്‍ പ്രതിനിധിക്ക് വോട്ടവകാശമില്ല. രണ്ട് അംഗങ്ങള്‍ മരണപ്പെട്ടതിനാല്‍ അംഗസംഖ്യ 138 ആയി ചുരുങ്ങി. ഇവര്‍ക്കു പുറമേ ജോസ് പക്ഷത്തെ രണ്ടു പേര്‍ വിട്ടുനില്‍ക്കുന്നതോടെ 136 ആകും. അനാരോഗ്യം മൂലം വി.എസ് അച്യുതാനന്ദനും സി.എഫ് തോമസും ഈ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ തെരഞ്ഞെടുപ്പ് കേസ് നിലനില്‍ക്കുന്നതിനാല്‍ കെ.എം ഷാജിക്കും മറ്റൊരംഗത്തിനും വോട്ട് ചെയ്യാന്‍ കഴിയില്ല. ഇതോടെ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 132 ആയി ചുരുങ്ങി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...