കേരള നിയമസഭാ സമ്മേളനം മെയ് 21-ന് ആരംഭിക്കും ; ജി. സുധാകരൻ പ്രോ-ടേം സ്പീക്കർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പുതിയ കേരള നിയമസഭയുടെ ആദ്യ സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. ഇതനുസരിച്ച് മെയ് 21-ന് പുതിയ എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടക്കും. നിയമസഭയിലെ ഏറ്റവും മുതിർന്ന അംഗങ്ങളിൽ ഒരാളും അമ്പലപ്പുഴ എംഎൽഎയുമായ മുൻമന്ത്രി ജി. സുധാകരനെ പ്രോ-ടേം സ്പീക്കറായി നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മെയ് 21-ന് എംഎൽഎമാരുടെ സത്യപ്രതിജ്ഞയും മെയ് 22-ന് സ്പീക്കർ തിരഞ്ഞെടുപ്പും നടക്കും. ഗവർണറുടെ അംഗീകാരം ലഭിക്കുന്നതനുസരിച്ച് മെയ് 29-ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഉണ്ടായിരിക്കും.

നിലവിലെ അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പിന്റെ രാജി സ്വീകരിച്ചു. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ ജയജു ബാബുവിനെ പുതിയ അഡ്വക്കേറ്റ് ജനറലായി നിയമിക്കാൻ തീരുമാനിച്ചു. ടി.എ. ഷാജിയുടെ രാജി സ്വീകരിച്ചതിനെത്തുടർന്ന് അഡ്വക്കേറ്റ് ടി. അസഫലിയെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി നിയമിക്കും. നേരത്തെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തും അദ്ദേഹം ഈ പദവി വഹിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...