കേരളം കേന്ദ്രീകരിച്ച് ക്രിപ്റ്റോ കറൻസി ഹവാല ; ഇടപാടുകൾ തേടി ആദായനികുതി വകുപ്പ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കേരളം കേന്ദ്രീകരിച്ചുള്ള ക്രിപ്റ്റോ കറൻസി ഇടപാടുകൾ തേടി ആദായനികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗം. സൈബർ തട്ടിപ്പുകാരും ഓൺലൈൻ ഗെയിമിങ് കമ്പനികളും ചേർന്നു ക്രിപ്റ്റോകറൻസി വഴി വൻ തോതിൽ കള്ളപ്പണം വിദേശത്തേക്കു കടത്തുന്നുവെന്ന വിവരത്തെ തുടർന്നാണ് അന്വേഷണം. ഇതുമായി ബന്ധപ്പെട്ട പരിശോധനയിലാണു മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് 330 കോടി രൂപയുടെ ഹവാല ഇടപാടുകൾ ആദായനികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗം കണ്ടെത്തിയത്. കള്ളപ്പണം വിദേശത്തേക്കു കടത്താനുള്ള എളുപ്പ വഴിയെന്ന നിലയിലാണു ക്രിപ്റ്റോ കറൻസിയെ ഇന്ത്യയിലെ സൈബർ തട്ടിപ്പുകാരും ലഹരിമരുന്ന് ഇടപാടുകാരും കാണുന്നത്. ഇവർക്കു ബാങ്ക് വഴി വിദേശത്തേക്ക് അയയ്ക്കാൻ കഴിയില്ല. അതേസമയം, ക്രിപ്റ്റോ കറൻസിയിലാക്കിയാൽ ലോകത്ത് എവിടേക്കു വേണമെങ്കിലും അയയ്ക്കാൻ കഴിയും. കേരളത്തിലും ക്രിപ്റ്റോ കറൻസി ഇടപാടുകൾ വർധിച്ചതോടെയാണ് ആദായനികുതി ഇൻവെസ്റ്റിഗേഷൻ വിഭാഗം അന്വേഷണം തുടങ്ങിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...

പ്രളയത്തെ അതിജീവിച്ച് റാന്നി ; ഉത്രാടപ്പാച്ചിലിൽ ജനസാഗരമായി ടൗൺ

0
റാന്നി: പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടതിന്റെ വേദനകൾക്കിടയിലും പ്രതീക്ഷയുടെയും തിരിച്ചുവരവിന്റെയും സന്ദേശവുമായി റാന്നിയിൽ...

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...