മൂന്ന് വ്യവസായ ഇടനാഴികള്‍ ; ചെലവ് അമ്പതിനായിരം കോടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മൂന്ന് സുപ്രധാന വ്യവസായ ഇടനാഴികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. അമ്പതിനായിരം കോടി മുതല്‍ മുടക്കു വരുന്ന ഇടനാഴികള്‍ 2021ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കൊച്ചി-പാലക്കാട് ഐടി ഇന്‍ഡസ്ട്രിയല്‍ ഇടനാഴിയാണ് ആദ്യത്തേത്. ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി ഇതിനെ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അമ്പത് ശതമാനം പങ്കാളിത്തമുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് കമ്പനിയാണ് ഈ പദ്ധതി നടപ്പാക്കുക. 10000 കോടി നിക്ഷേപമാണ് പദ്ധതിയില്‍ ഉണ്ടാകുക.

മലബാറിന്‍റെ വികസനം ലക്ഷ്യമിട്ട് കൊച്ചി-മംഗലാപുരം ഇടനാഴി യാഥാര്‍ത്ഥ്യമാക്കും. ഇതിന്‍റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാകേണ്ടതുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തിന് സമീപത്ത് അയ്യായിരം ഏക്കര്‍ ഏറ്റെടുക്കുന്നതിന് പതിനായിരം കോടി രൂപ കിഫ്ബിയില്‍ അനുവദിച്ചു. ക്യാപിറ്റല്‍ സിറ്റി റീജ്യണ്‍ പ്രോഗ്രാമാണ് മൂന്നാമത്തേത്. വിഴിഞ്ഞം തുറമുഖത്തോട് ബന്ധപ്പെട്ട് വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെ 78 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറുവരിപ്പാത സ്ഥാപിക്കും. അതിന്‍റെ ഇരുവശങ്ങളിലുമായി നോളജ് ഹബ്ബുകളും സ്ഥാപിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...

യുക്രൈനില്‍ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു

0
കാസർകോട്: യുക്രൈനില്‍ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി അഖിൽ...