കേരള ബജറ്റ് ‘എഡ്യൂ- ടെക്’ ബജറ്റെന്ന് വിശേഷിപ്പിച്ച് ജോസ് കെ.മാണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ധനകാര്യ വകുപ്പ് മന്ത്രി അവതരിപ്പിച്ച ബജറ്റിനെ കേരളത്തിന്റെ മനുഷ്യവിഭവശേഷിയുടെ ശാക്തീകരണം ലക്ഷ്യമിട്ട ദീര്‍ഘ വീക്ഷണമുള്ള ‘എഡ്യൂ- ടെക്’ ബജറ്റെന്ന് വിശേഷിപ്പിക്കാമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എംപി പറഞ്ഞു. കാര്‍ഷിക മേഖലയ്ക്ക് പ്രഖ്യാപിച്ച പദ്ധതികളും കാരുണ്യ പദ്ധതിയുടെ പുനര്‍ജ്ജീവനവും കേരള ബജറ്റിന്റെ കാരുണ്യ മുഖമാണ്.

റബ്ബര്‍ കാര്‍ഷിക മേഖലയില്‍ 500 കോടി രൂപയുടെ സബ്സിഡി പ്രഖ്യാപിച്ചതും റോഡ് നിര്‍മ്മാണത്തില്‍ ബിറ്റുമിനോടൊപ്പം റബ്ബറും ഉപയോഗിക്കാന്‍ വേണ്ട നടപടി സ്വീകരിച്ചതും ഈ മേഖലയ്ക്ക് കരുത്തേകുന്ന ഭാവനാസമ്ബന്നമായ നടപടിയാണ്. നെല്ലിന്റെ താങ്ങുവില 28.20 രൂപയായി ഉയര്‍ത്തുന്നതിന് 50 കോടി രൂപ നീക്കിവെച്ചതും നാളികേര വികസനത്തിന് 73.90 കോടി വകയിരുത്തിയത് സ്വാഗതാര്‍ഹമാണ്. സിയാല്‍ മാതൃകയില്‍ കാര്‍ഷിക വികസന കമ്പനി രൂപീകരിക്കുമെന്ന പ്രഖ്യാപനവും മാതൃകാപരമാണ്. ഇക്കാര്യങ്ങള്‍ കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടി സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ച പ്രധാന കാര്‍ഷിക ആവശ്യങ്ങളായിരുന്നു.

കെ.എം.മാണി സാറിന്റെ സ്വപ്ന പദ്ധതിയായ കാരുണ്യ പദ്ധതിക്ക് പുതുജീവന്‍ നല്‍കാന്‍ 500 കോടി വകയിരുത്തിയതില്‍ ഏറെ സന്തോഷമുണ്ട്. പാവപ്പെട്ട രോഗികളോടുള്ള കരുണയും കരുതലുമാണിത്. കേരളം നേരിടുന്ന ഒരു വലിയ സാമൂഹിക ദുരന്തമാണ് വന്യജീവി ആക്രമണം. വനാതിര്‍ത്തികളിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന കര്‍ഷകര്‍ ഉള്‍പ്പെടുന്ന ജനസമൂഹത്തിന്റെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തി കൊണ്ടിരിക്കുന്ന വന്യജീവി ആക്രമണത്തിനെതിരെ കേരള കോണ്‍ഗ്രസ് എം അതിശക്തമായ സമരപരിപാടികളാണ് നടത്തി കൊണ്ടിരിക്കുന്നത്. ഇക്കാര്യം പാര്‍ലെമെന്റിന്റ ശ്രദ്ധയില്‍ കൊണ്ടുവരികയും നിയമ ഭേദഗതി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രിയെ നേരില്‍ കണ്ട് വന്യജീവി ആക്രമണത്തിന് നഷ്ടപരിഹാരം നിശ്ചയിക്കുന്നതിന് ട്രൈബ്യൂണല്‍ ഉള്‍പ്പെടെ സ്ഥാപിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഈ മേഖലകളിലെ പ്രശ്നങ്ങള്‍ക്ക് ദീര്‍ഘകാല പരിഹാര പദ്ധതികള്‍ രൂപപ്പെടുത്തുന്നതിനായി 25 കോടി രൂപ നീക്കിവെച്ചത് കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന നടപടിയാണ്. ഇതില്‍ 7 കോടി വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ ജീവഹാനി സംഭവിക്കുന്നവരുടെ ഉറ്റവര്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാരമാണെന്നത് എടുത്തു പറയേണ്ടതാണ്. കൂടുതല്‍ സയന്‍സ് പാര്‍ക്കുകളും ടെക്നോപാര്‍ക്കുകളും പ്രഖ്യാപിച്ചത് ശാസ്ത്ര സാങ്കേതിക മേഖലയില്‍ കേരളത്തിന് പുതിയ പ്രതിഛായ നല്‍കുമെന്നും ജോസ് കെ.മാണി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകന്റെ സസ്പെൻഷൻ സ്റ്റേ ചെയ്തു

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ...

ആറന്മുളയിലെ തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി

0
പത്തനംതിട്ട: ആറന്മുളയിലെ തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി. ദ്വാരം വീണതോടെ വെള്ളം കയറിയാണ്...

ആദിവാസികൾക്കായി പരിസ്ഥിതി സൗഹൃദ വീടൊരുക്കി ഡോ.എം.എസ്.സുനിൽ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ച് നൽകുന്ന...

നീറ്റ് യുജി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുക്കിയ മാറ്റങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍

0
ഡൽഹി: നീറ്റ് യുജി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുക്കിയ മാറ്റങ്ങള്‍ സുപ്രീംകോടതിയെ...