കേരള മുഖ്യമന്ത്രിയെ ഇന്ന് അറിയാം : രാത്രി ഏഴ് മണിയോടെ ഹൈക്കമാൻഡ് പ്രഖ്യാപനം ഉണ്ടായേക്കും

For full experience, Download our mobile application:
Get it on Google Play

ഡൽഹി : കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരാണെന്ന കാര്യത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം ഇന്ന് പ്രഖ്യാപനം നടത്തും. കാത്തിരിപ്പിന് വിരാമമിട്ട് ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ശേഷം എ.ഐ.സി.സിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. ജനവിധി വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതിനെതിരെ ലീഗ് അടക്കമുള്ള ഘടകക്ഷികൾ പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ജനവിധി മാനിച്ച് ഇനി വൈകേണ്ടതില്ലെന്നാണ് ഹൈക്കമാൻഡ് ധാരണ.

കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേഷ് ചെന്നിത്തല എന്നീ മൂന്ന് പ്രമുഖ നേതാക്കളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കപ്പെടുന്നത്. ഇവർ മൂവരും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എം.എൽ.എമാരുടെ അഭിപ്രായം, ഘടകക്ഷികളുടെ നിലപാട്, എ.കെ. ആന്റണി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ നിർദ്ദേശങ്ങൾ, കെ.പി.സി.സി മുൻ അധ്യക്ഷന്മാർ എന്നിവരുമായുള്ള ചർച്ചകൾ എന്നിവ ഹൈക്കമാൻഡ് പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ, ഗ്രൗണ്ട് ലെവലിലെ ജനവികാരം അറിയാനായി നിയോഗിച്ച പ്രത്യേക ഏജൻസികളുടെ റിപ്പോർട്ടുകളും രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി എന്നിവരുടെ മുന്നിലുണ്ട്. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ മെയ് 15-ാം തീയതിക്ക് ശേഷം നടക്കാനാണ് സാധ്യത.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...